Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹോ​ള​ണ്ടി​ൽ ഖു​ർ​ആ​ൻ...

ഹോ​ള​ണ്ടി​ൽ ഖു​ർ​ആ​ൻ പി​ച്ചി​ച്ചീ​ന്തി​യ സം​ഭ​വം അ​പ​ല​പ​നീ​യം

text_fields
bookmark_border
വിശുദ്ധ ഖുറാൻ
cancel
camera_alt

വിശുദ്ധ ഖുറാൻ

മ​നാ​മ:​ ഹോ​ള​ണ്ടി​ൽ ഖു​ർ​ആ​ൻ പി​ച്ചി​ച്ചീ​ന്തി​യ സം​ഭ​വ​ത്തെ ബ​ഹ്​​​റൈ​ൻ അ​പ​ല​പി​ച്ചു. ഹോ​ള​ണ്ടി​ലെ വി​വി​ധ എം​ബ​സി​ക​ൾ​ക്കു മു​ന്നി​ലാ​ണ്​ ചി​ല തീ​വ്ര​വി​ഭാ​ഗ​ങ്ങ​ൾ ഖു​ർ​ആ​ൻ ലി​ഖി​ത​ങ്ങ​ൾ പി​ച്ചി​ച്ചീ​ന്തി​യ​ത്.ഇ​സ്​​ലാ​മി​നോ​ടും മു​സ്​​ലിം സ​മൂ​ഹ​ത്തോ​ടു​മു​ള്ള വം​ശീ​യ അ​വ​ഹേ​ള​ന​മാ​യാ​ണ്​ ഇ​ത്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​വും മ​ത​സ​ഹി​ഷ്​​ണു​ത​ക്കും സ​മാ​ധാ​ന​ത്തി​നും ഭം​ഗ​മേ​ൽ​പി​ക്കു​ന്ന​തു​മാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ.

വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളെ​യും മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ദ​രി​ക്കാ​നും പ​ര​സ്​​പ​ര സ്​​നേ​ഹ​ത്തോ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ഒ​ന്നി​ച്ച് ക​ഴി​യാ​നു​മു​ള്ള അ​വ​സ്ഥ​ക്ക്​ ഭം​ഗ​മു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത ബ​ന്ധ​പ്പെ​ട്ട​വ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HollandQuranDefacementCondemnation
News Summary - Defacement Quran Is condemnable
Next Story