തൊഴിലില്ലായ്മ പരിഹരിക്കാൻ വിപണി അവലോകനം വേണമെന്ന നിർദേശവുമായി എം.പിമാർ
text_fieldsമനാമ: തൊഴിലില്ലായ്മ പരിഹരിക്കാൻ നാലുവർഷത്തെ വിപണി അവലോകനം വേണമെന്ന നിർദേശവുമായി പാർലമെന്റ് അംഗങ്ങൾ. ജീവനക്കാരുടെ കുറവുകൾ കണ്ടെത്താനും ആവശ്യമുള്ള മേഖലകളിലേക്ക് യോഗ്യരായവരെ പരിഗണിക്കാനും ഇത്തരം അവലോകനങ്ങൾ അത്യാവശ്യമാണെന്ന് എം.പിമാർ നിർദേശിച്ചു.
തൊഴിലിന് അനുയോജ്യമായ കോഴ്സുകളെ യൂനിവേഴ്സിറ്റികളിൽ ഉൾപ്പെടുത്താനും അതിനായും അവലോകനങ്ങൾ നടത്തണമെന്നും നിർദേശത്തിലുണ്ട്. ലുൽവ അൽ റുഹൈമിയുടെ നേതൃത്വത്തിലുള്ള എം.പിമാർ നൽകിയ നിർദേശം ഇതിനകം ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫേഴ്സ് കമ്മിറ്റിയുടെയും സേവനസമിതിയുടെയും പിന്തുണ നേടാനിയിട്ടുണ്ട്. നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ചക്കിടും.
ഘടനാപരമായ അവലോകനങ്ങൾ തൊഴിലുകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുകയും സാധ്യതകളില്ലാത്ത ജോലികൾക്കായി പഠിക്കുകയും ബിരുദങ്ങൾ നേടുകയും ചെയ്യുന്നതിൽനിന്ന് യുവാക്കളെ തടയാനും പദ്ധതി നടപ്പായാൽ സാധിക്കുമെന്ന് എം.പിമാർ പറഞ്ഞു. അവലോകനങ്ങളിലൂടെ ആവശ്യമായ, സാധ്യതയുള്ള മേഖലകൾക്കനുസൃതമായി മികച്ച കരിയറുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനും അതുവഴി തൊഴിലുടമകൾക്ക് തങ്ങളുടെ തൊഴിലിന് അനുയോജ്യരായ ബിരുദധാരികളെ ലഭിക്കുമെന്നും അൽ റുഹൈമി പഞ്ഞു.
തൊഴിൽ വിപണി ആവശ്യങ്ങൾക്കായി വിദ്യാഭ്യാസത്തെ യോജിപ്പിക്കുന്നതിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാലോചനക്കിടെ സിവിൽ സർവിസ് ബ്യൂറോ പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിൽ വിപണിക്കനുസൃതമായി വിദ്യാഭ്യാസത്തെ പരിഷ്കരിക്കുന്നതിനായി സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും ബ്യൂറോ അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.