കെ.പി.എ സൗജന്യ ദന്തപരിശോധന ക്യാമ്പിനു തുടക്കമായി
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ദന്തപരിശോധന ക്യാമ്പ് ആരംഭിച്ചു. അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ കെ.പി.എയുടെ ഉപഹാരം ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ന്യൂട്ടനു കൈമാറി. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അനൂപ്, ബി.ഡി.ഒ സുജാതൻ എന്നിവർ ക്യാമ്പിനെക്കുറിച്ച് സംസാരിച്ചു. കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പ് കൺവീനർ അജിത് ബാബു സ്വാഗതവും ട്രഷറർ വിനീത് നന്ദിയും പറഞ്ഞു. ഹോസ്പിറ്റൽ സൂപ്പർ വൈസർ മുരളി, പി.ആർ.ഒ നിസാർ, സെൻട്രൽ കമ്മിറ്റി അംഗം നവാസ് ജലാലുദ്ദീൻ, ഏരിയ സെക്രട്ടറി വിഷ്ണു ഭൂതക്കുളം, വൈസ് പ്രസിഡന്റ് രാഹുൽ നിവേദ്, ഗുദൈബിയ ഏരിയ പ്രസിഡന്റ് ബി.കെ തോമസ് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡെന്റൽ പരിശോധന, ഓർത്തോഡോന്റിക് സ്ക്രീനിങ്, ദന്താരോഗ്യ ബോധവത്കരണം, സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകുന്നതാണ്. ക്യാമ്പ് ആഗസ്റ്റ് അഞ്ചിന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 37795068 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.