പുതുപ്പള്ളിയുടെ വികസനം കാണാതെ പോകുന്നത് രാഷ്ട്രീയ തിമിരംമൂലം-ഒ.ഐ.സി.സി
text_fieldsമനാമ: പുതുപ്പള്ളി നി യോജക മണ്ഡലത്തിലെ വികസനം കാണാതെ പോകുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതുകൊണ്ടാണെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
53 വർഷം ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടേണ്ട സർക്കാർ സ്ഥാപനങ്ങൾ എല്ലാം പുതുപ്പള്ളിയിൽ ഉണ്ടാക്കുകയും അവക്ക് സ്വന്തമായ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. നാടിന്റെ വളർച്ചക്കുവേണ്ടി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പറ്റുന്ന സ്ഥാപനങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും പുതുപ്പള്ളിയിൽ കാണാൻ സാധിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിരോധത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ഐക്യജനാധിപത്യ മുന്നണിക്ക് എതിരെ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന അഴിമതി മനസ്സിലാക്കി പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ട് ചെയ്യും. എ.ഐ കാമറ, കെ -ഫോൺ അടക്കം ദീർഘകാലം ഇടനിലക്കാർക്ക് കോഴപ്പണം ലഭ്യമാക്കുന്ന കരാറുകളിൽ ഏർപ്പെട്ട് സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി കോട്ടയം ജില്ല പ്രസിഡന്റ് ഷിബു എബ്രഹാം അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, നേതാക്കളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സിൻസൺ പുലിക്കോട്ടിൽ, പി.ടി. ജോസഫ്, അലക്സ് മഠത്തിൽ, റോബിൻ എബ്രഹാം, അമൽ ജോൺ, ആഷിക് പുതുപ്പള്ളി, ഷിബു ഇ. ചാണ്ടി, സന്തോഷ് പുതുപ്പള്ളി, അബ്ദുൽ അസീസ്, സിബി തോമസ്, ഫിറോസ് നങ്ങാരത്ത്, ജോബിൻ പി. വർഗീസ്, ജോൺസൻ ജോൺ, സജീവ് ഫിലിപ്, ബിനു കോട്ടയിൽ, ബൈജു മത്തായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.