ദേവ്ജി ബി.കെ.എസ് ബാലകലോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsമനാമ: പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി.കെ.എസ് ബാലകലോത്സവത്തിന് തിരിതെളിഞ്ഞു. ദേവ്ജി ഗ്രൂപ് ജോയന്റ് മാനേജിങ് ഡയറക്ടർ ജയദീപ് ഭരത്ജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് നന്ദി പറഞ്ഞു.
ബാലകലോത്സവം ജനറൽ കൺവീനർ വി.എസ്. ദിലീഷ് കുമാർ സംസാരിച്ചു. മുൻവർഷത്തെ വിജയികളായ ജിയോൺ ബിജു, ശൗര്യ ശ്രീജിത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ഗൗതം മഹേഷിന്റെ നേതൃത്വത്തിൽ സംഗീത പരിപാടി അവതരിപ്പിച്ചു. ഞായറാഴ്ച മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇരുനൂറോളം ഇനങ്ങളിൽ ഏഴ് വേദികളിലായാണ് മത്സരങ്ങൾ. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദിലീഷ് കുമാർ 39720030, രാജേഷ് ചേരാവള്ളി 35320667 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.