‘ധൂംധലാക്ക സീസൺ 6’ ഡിസംബർ 17ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം എന്റർടെയിൻമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യുവത്വത്തെ ആഘോഷിക്കുന്ന ഡാൻസ്പ-മ്യൂസിക് പരിപാടി, ധൂംധലാക്കയുടെ 2024 പതിപ്പ് ധൂംധലാക്ക സീസൺ 6 ഡിസംബർ 17ന് നടക്കും.
സമാജം ഡി.ജെ. ഹാളിൽ ഓണാഘോഷ പരിപാടികൾക്കിടെ, എം. വിൻസെന്റ് എം.എൽ.എ ധൂംധലാക്ക സീസൺ 6 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരുന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ധൂംധലാക്ക കൺവീനർ ദേവൻ പാലോട്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ, ധൂംധലാക്ക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
മുൻവർഷങ്ങളിൽ വമ്പിച്ച ജനപ്രീതി നേടിയ പരിപാടി ഈ വർഷം ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചാണ് നടക്കുക. രണ്ടര മണിക്കൂർ നോൺസ്റ്റോപ് ആയി ഒരുക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള ഡാൻസ്-മ്യൂസിക് കലാകാരന്മാരുടെ വിവിധ ട്രൂപ്പുകൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.