ബഹ്റൈൻ സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഡയബറ്റിസ് കെയർ കേന്ദ്രം
text_fieldsമനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഡയബറ്റിസ് കെയർ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പ്രമേഹ രോഗികൾക്ക് സമഗ്രമായ ആരോഗ്യ പരിചരണം ഒരിടത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡോക്ടർ നിർദേശിക്കുന്ന മരുന്ന് കഴിക്കുന്നതിനുപരിയായി ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ രോഗിയെ പ്രാപ്തനാക്കുകയാണ് കേന്ദ്രത്തിൽ ചെയ്യുന്നതെന്ന് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. കാസിം ഒ. അർദാതി പറഞ്ഞു. രക്തത്തിലെ അമിതമായ പഞ്ചസാര തടയാനും ചികിത്സക്കുമുള്ള സംവിധാനം, പ്രമേഹ സംബന്ധമായ മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയും സെൻററിൽ ലഭ്യമാണെന്ന് എൻഡോക്രിനോളജിസ്റ്റ് ഡോ. മഹെർ അൽ ഷഹീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.