ഷിഫ അല്‍ ജസീറയില്‍ പ്രമേഹ നിര്‍ണയ പാക്കേജ്
text_fieldsമനാമ: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററില്‍ ഒരു മാസം നീളുന്ന പ്രമേഹ നിര്‍ണയ പാക്കേജ് തുടങ്ങി. നവംബര്‍ 30 വരെ നീളുന്ന പാക്കേജ് കാലയളവില്‍ വിവിധ രക്തപരിശോധനകള്‍ കുറഞ്ഞ ചെലവില്‍ നടത്താം.
അഞ്ച് ദീനാറിെൻറ ബേസിക് പാക്കേജില്‍ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, സെറം ക്രിയാറ്റിന്‍, യൂറിന്‍ റൊട്ടീന്‍ എന്നിവയും 15 ദീനാറിെൻറ ബേസിക് പ്ലസ് പാക്കേജില്‍ ബ്ലഡ് ഷുഗര്‍, എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈല്‍ (കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്ഡിഎല്‍, എല്‍ഡിഎല്‍, വിഎല്‍ഡിഎല്‍ കൊളസ്‌ട്രോള്‍), സെറം ക്രിയാറ്റിന്‍, റാന്‍ഡം മൈക്രോ ആല്‍ബുമിന്‍, ബ്ലഡ് യൂറിയ, യൂറിക് ആസിഡ്, യൂറിന്‍ റൊട്ടീന്‍ എന്നീ പരിശോധാനകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ഇരു പാക്കേജുകളിലും ഒരു ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാണ്. ബേസിക് പ്ലസ് പാക്കേജില്‍ ആവശ്യമാണെങ്കില്‍ നേത്രരോഗ വിദഗ്ധനെയും കാണാം.
താരതമ്യേന ചെലവേറിയ ഈ ലാബ് പരശോധനകള്‍ പാക്കേജ് കാലയവളില്‍ അമ്പത് ശതമാനത്തിലേറെ ഡിസ്‌കൗണ്ടിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഷിഫ മാനേജ്‌മെൻറ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.