Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരോ​ഗ​നി​ർ​ണ​യം...

രോ​ഗ​നി​ർ​ണ​യം എ​ളു​പ്പ​മാ​കും; ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ ആ​ധു​നി​ക ഓ​പ​ൺ എം.​ആ​ർ.​ഐ മെ​ഷീ​നെ​ത്തി

text_fields
bookmark_border
ഓ​പ​ൺ എം.​ആ​ർ.​ഐ മെ​ഷീ​ൻ
cancel
camera_alt

1. ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​​ശൈ​ഖ് ഫ​ഹ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ 2. ഓ​പ​ൺ എം.​ആ​ർ.​ഐ മെ​ഷീ​ൻ

മനാ​മ: രോ​ഗ​നി​ർ​ണ​യ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ധു​നി​ക ഓ​പ​ൺ എം.​ആ​ർ.​ഐ (മാ​ഗ്നെ​റ്റി​ക് റെ​സൊ​ണ​ൻ​സ് ഇ​മേ​ജി​ങ്) മെ​ഷീ​ൻ ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ബി.​ഡി.​എ​ഫ്) ഹോ​സ്പി​റ്റ​ലി​നാ​യി റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് (ആ​ർ.​എം.​എ​സ്) സ്വ​ന്ത​മാ​ക്കി.

1.2 ടെ​സ്‌​ല​യു​ടെ കാ​ന്തി​ക ശ​ക്തി​യു​ള്ള​തും ഫ്യൂ​ജി-​ഫി​ലിം ഒ​യാ​സി​സ് വെ​ലോ​സി​റ്റി 1.2 ടി ​ഉ​ള്ള​തു​മാ​ണ് ഓ​പ​ൺ എം.​ആ​ർ.​ഐ. മ​സ്തി​ഷ്ക രോ​ഗ​ങ്ങ​ൾ, മു​ഴ​ക​ൾ, അ​ർ​ബു​ദം, ഇ.​എ​ൻ.​ടി ഡി​സോ​ർ​ഡ​റു​ക​ൾ, ന്യൂ​റോ​ള​ജി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ൾ, ഒ​ടി​വു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രോ​ഗാ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കു​ന്ന​തി​ന് പു​തി​യ മെ​ഷീ​ൻ സ​ഹാ​യ​ക​മാ​കും.

മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​നു​ള്ള ആ​ശു​പ​ത്രി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക മെ​ഷീ​ൻ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ആ​ർ.​എം.​എ​സ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​​ശൈ​ഖ് ഫ​ഹ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

കൃ​ത്യ​മാ​യ​തും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ഇ​തു​വ​ഴി സാ​ധ്യ​മാ​കും. ഉ​യ​ർ​ന്ന കാ​ന്തി​ക ശ​ക്തി​യു​ള്ള ഓ​പ​ൺ എം.​ആ​ർ.​ഐ കു​ട്ടി​ക​ൾ​ക്കും ഒ​ബി​സി​റ്റി, ക്ലോ​സ്ട്രോ​ഫോ​ബി​യ, ക​ടു​ത്ത ഉ​ത്ക​ണ്ഠ എ​ന്നി​വ​യു​ള്ള രോ​ഗി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ണ്.

ഉ​പ​ക​ര​ണം നി​ശ്ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ശ​ബ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ക​ണ്ഠ കു​റ​ക്കും. പെ​ട്ടെ​ന്ന് രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​കു​ന്ന​തി​നാ​ൽ ചി​കി​ത്സ​ക്കാ​യു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​കും.

ബ​ഹ്‌​റൈ​നി​ലെ രോ​ഗി​ക​ൾ​ക്ക് സാ​ധ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കു​ക, രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​ന്റെ മു​ൻ​നി​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​ത്. റോ​ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യ മു​ഴ​ക​ളു​ള്ള രോ​ഗി​ക​ളി​ൽ അ​ഞ്ച് ശ​സ്ത്ര​ക്രി​യ​ക​ൾ അടുത്തിടെ വി​ജ​യ​ക​ര​മാ​യി ബി.​ഡി.​എ​ഫ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MRI MachineBDF HospitalBahrain News
News Summary - Diagnosis will be easy-Modern open MRI machine at BDF Hospital
Next Story