മാസ്ക് ധരിച്ചില്ല; 72,804 പേർക്കെതിരെ നടപടി
text_fieldsമനാമ: കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ ഇതുവരെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടിയെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 9,010 നടപടികളും സ്വീകരിച്ചു. ഏപ്രിൽ 22 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളും ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാർട്മെൻറുകളും ചേർന്ന് നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
നാഷനൽ ആംബുലൻസ് സെൻററിൽ ഇക്കാലയളവിൽ 9,950 കേസുകൾ എത്തി. സിവിൽ ഡിഫൻസ് 254038 അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. കോവിഡ് വ്യാപനം തടയുന്നതിന് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.