കുത്തിവെപ്പ് എടുത്തോ? രോഗമുക്തി നേടിയോ? ജി.സി.സി യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് വേണ്ട
text_fieldsമനാമ: ഇൗദ് ഒന്നു മുതൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു.
കുത്തിവെപ്പെടുക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്ത, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ബഹ്റൈനിൽ എത്തുേമ്പാൾ കോവിഡ് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല. ഇവർ അതത് രാജ്യങ്ങളുടെ കോവിഡ് -19 മൊബൈൽ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് കാണിക്കണം. ആറിനും 17നും ഇടയിൽ പ്രായമുള്ളവർക്ക് ഇൗ നിബന്ധനകൾ ബാധകമല്ല.
ബി അവെയർ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ പച്ച ഷീൽഡുള്ള ബഹ്റൈൻ പൗരന്മാർക്കും പ്രവാസികൾക്കും ഇവിടെ എത്തിയ ശേഷമുള്ള കോവിഡ് പരിശോധന ആവശ്യമില്ല.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്കും ഇവിടെ എത്തുേമ്പാൾ കോവിഡ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്. ഇവരും കുത്തിവെപ്പിെൻറ സർട്ടിഫിക്കറ്റ് കാണിക്കണം.
യു.കെ, യൂറോപ്യൻ യൂനിയൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്ന് കുത്തിവെപ്പെടുത്ത് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വിമാനത്താവളത്തിൽവെച്ച് അംഗീകാര പത്രം നൽകും. ഇവരുടെ സർട്ടിഫിക്കറ്റ് അംഗീകരിച്ചുകൊണ്ടുള്ള കാർഡാണ് ഇത്.
എന്നാൽ, ഇൗ യാത്രക്കാരും വിമാനത്താവളത്തിൽ വെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം. ആദ്യ പരിശോധനയുടെ ഫലം വരുന്നതുവരെ വീട്ടുനിരീക്ഷണത്തിൽ കഴിയുകയും വേണം.
മറ്റു രാജ്യങ്ങളിൽനിന്ന് വാക്സിൻ എടുത്ത് വരുന്ന യാത്രക്കാർക്ക് ക്യൂ.ആർ കോഡ് പതിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അംഗീകാര പത്രം നൽകും. ഇവരും മൂന്ന് കോവിഡ് പരിശോധനകൾക്ക് വിധേയരാകണം.
അതേസമയം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന ആറ് വയസ്സിനു മുകളിലുള്ളവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ ക്യൂ.ആർ കോഡ് പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർ ബഹ്റൈനിൽ എത്തിയശേഷമുള്ള മൂന്ന് കോവിഡ് പരിശോധനകളും നടത്തണം.
കുത്തിവെപ്പെടുത്താൽ അകത്തുകടക്കാം
മനാമ: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുകയോ കോവിഡ് രോഗമുക്തി നേടുകയോ ചെയ്തവർക്ക് വിവിധ മേഖലകളിലെ അകം സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അനുമതി. ഇൗദ് ഒന്നുമുതലാണ് പുതിയ കോവിഡ് നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്. കോവിഡ് പ്രതിരോധത്തിനുളള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സാണ് വിശദാംശങ്ങൾ വ്യക്തമാക്കിയത്. അകം സേവനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന ബഹ്റൈൻ പൗരന്മാരും പ്രവാസികളും 'ബി അവെയർ'ആപ്പിലെ ഗ്രീൻ ഷീൽഡ് കാണിക്കണം. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും പ്രവാസികൾക്കും അതത് രാജ്യങ്ങളിലെ കോവിഡ് -19 മൊബൈൽ ആപ്പിലെ സർട്ടിഫിക്കറ്റ് കാണിക്കാം. മറ്റു രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ച് വരുന്ന സന്ദർശകർക്ക് വിമാനത്താവളത്തിൽ എത്തുേമ്പാൾ ലഭിക്കുന്ന അംഗീകാര പത്രം ഹാജരാക്കണം.
കുത്തിവെപ്പെടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്ത മുതിർന്നവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും അകം സേവനങ്ങൾ ലഭിക്കും. 12നും 17നും ഇടയിൽ പ്രായക്കാരായ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പ്രവേശനമുണ്ട്. കുത്തിവെപ്പെടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്യാത്ത മറ്റു വ്യക്തികൾക്ക് അകം സേവനങ്ങളിലേക്ക് പ്രവേശനമില്ല.
കോവിഡ് ടെസ്റ്റ് വേണ്ടാത്തവർ
1. കുത്തിവെപ്പെടുക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്ത ജി.സി.സി പൗരന്മാരും പ്രവാസികളും
2. കുത്തിവെപ്പിന് പരസ്പര അംഗീകാരമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ
3. ബി അവെയർ ആപ്പിൽ പച്ച ഷീൽഡുള്ള ബഹ്റൈൻ പൗരന്മാരും പ്രവാസികളും
ഇൗദ് മുതൽ അനുമതി നൽകിയ അകം സേവനങ്ങൾ
1. റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കൽ
2. ഇൻഡോർ ജിംനേഷ്യങ്ങൾ
3. ഇൻഡോർ നീന്തൽക്കുളങ്ങൾ
4. ഇൻഡോർ സിനിമ
5. സ്പാ
6. ഇൻഡോർ, ഒൗട്ട്ഡോർ വിനോദങ്ങൾ, ഗെയിം സെൻററുകൾ
7. എക്സിബിഷനുകൾ, കോൺഫറൻസുകൾ, പരിപാടികൾ
8. ഇൻഡോർ, ഒൗട്ട്ഡോർ സ്പോർട്സ് മത്സരങ്ങളിലെ കാണികൾ
(റസ്റ്റാറൻറുകൾ, കഫേകൾ, ജിംനേഷ്യങ്ങൾ, ഒൗട്ട്ഡോർ മൈതാനങ്ങൾ, നീന്തൽക്കുളങ്ങൾ, ഒൗട്ട്ഡോർ സിനിമ എന്നിവിടങ്ങളിൽ സാമൂഹിക അകലവും മറ്റു മുൻകരുതലുകളും പാലിച്ച് എല്ലാവർക്കും പെങ്കടുക്കാം.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.