മുഹറഖില്‍ 52 ദശലക്ഷം ദിനാര്‍ ചെലവില്‍ ദില്‍മുനിയ മാള്‍ വരുന്നു
text_fieldsമനാമ: മുഹറഖില്‍ 52 ദശലക്ഷം ദിനാര്‍ ചെലവില്‍ ‘ദില്‍മുനിയ’ എന്ന പേരിൽ മാള്‍ പണിയുമെന്ന് ഇഥ്മാര്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. 26,754 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ ദിൽമുനിയ ദ്വീപിലാണ് പദ്ധതി വരുന്നത്.
ഇതില്‍ 200 റീടെയ്ൽ ഒൗട്ലെറ്റുകൾ നിർമിക്കുമെന്ന് ദില്‍മുനിയ മാനേജിങ് ഡയറക്ടര്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ അറിയിച്ചു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും കുടുംബ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.
ഇതര ഷോപ്പിങ് മാളുകള്‍ക്ക് മാതൃകയാകുന്ന തരത്തിലാണ് ഇതിെൻറ രൂപകല്‍പന. വിപുലമായ ഭക്ഷണ സ്റ്റാളുകളും വിനോദ ഉപാധികളും വിശ്രമ കേന്ദ്രങ്ങളും പള്ളിയുമെല്ലാം അടങ്ങുന്നതായിരിക്കും ദില്‍മുനിയ പദ്ധതി.
രാജ്യത്ത് ആദ്യമായി െഎസ് സ്കേറ്റിങ് ഉൾപ്പെടെ നടത്താൻ സാധിക്കുന്ന ‘െഎസ്റിങ്കും’ ഇവിടെ നിർമിക്കും. സുന്ദരമായ നീർച്ചാലുകളും പരന്ന് കിടക്കുന്ന ഹരിത പ്രദേശങ്ങളും 16 മീറ്റര്‍ ഉയരത്തിലുള്ള അക്വേറിയവും സഞ്ചാരികളെ ആകര്‍ഷിക്കും. 2019 ഒക്‌ടോബറില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശമെന്നും ഇഥ്മാര്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ഖലീല്‍ അസ്സയ്യിദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.