ദിനേശ് കുറ്റിയിൽ കുടുംബസഹായ ഫണ്ട് കൈമാറി
text_fieldsമനാമ: ഈയിടെ അന്തരിച്ച പ്രശസ്ത നാടകനടൻ ദിനേശ് കുറ്റിയിൽ കുടുംബസഹായ ഫണ്ടിലേക്കുള്ള ബഹ്റൈൻ കേരളീയ സമാജത്തിന്റെ സംഭാവനയായ 7.25 ലക്ഷം രൂപ സമാജം ഭരണസമിതി അംഗവും കലാവിഭാഗം സെക്രട്ടറിയുമായ പ്രദീപ് പതേരി ദിനേശിന്റെ ഭാര്യ അനിലക്ക് കൈമാറി.
കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരടങ്ങുന്ന ഭരണസമിതിയോടുള്ള കൃതജ്ഞത കുടുംബ സഹായ കമ്മിറ്റി ചെയർപേഴ്സൻ നസീമ തട്ടാങ്കുനി രേഖപ്പെടുത്തി.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുരളി, പി. ഹരീന്ദ്രനാഥ്, വി.കെ. മനോജൻ, യൂനുസ് മലാറമ്പത്ത്, പീടികയിൽ റിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.