ഡിപ്ലോമ ഇൻ കൗൺസലിങ് കോഴ്സ്
text_fieldsമനാമ: കൗൺസലിങ് രംഗത്ത് പ്രവർത്തിക്കാനും പഠിക്കാനും താൽപര്യമുള്ളവർക്കായി ഇന്ത്യ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ ഡിപ്ലോമ ഇൻ കൗൺസലിങ് കോഴ്സ് ബഹ്റൈനിൽ ആരംഭിക്കുന്നു.
ബഹ്റൈനിലെ കൗൺസലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കോഴ്സ് നടക്കുന്നത്. 2024 ജനുവരി ആരംഭിക്കുന്ന കോഴ്സ് ഒരു വർഷം നീളും. ആഴ്ചയിൽ രണ്ട് മണിക്കൂറാണ് ക്ലാസ് ഉണ്ടാവുക. ഇംഗ്ലീഷ് ഭാഷയിലാണ് പരിശീലനം. സ്റ്റേറ്റ് റിസോഴ്സ് സെന്റർ അധികൃതരുടെ മേൽനോട്ടത്തിൽ ബഹ്റൈനിൽ വെച്ച് തന്നെ പരീക്ഷകളും നടക്കും. സ്കൂൾ അധ്യാപകർ, സാമൂഹിക പ്രവർത്തകർ, എച്ച്.ആർ വിഭാഗത്തിലെ ജീവനക്കാർ എന്നിവർക്ക് അനുയോജ്യമായ കോഴ്സിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്. കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ 3568 0258 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.