ബഹ്റൈനെ ഉന്നതിയിലേക്ക് നയിച്ച രാജ്യതന്ത്രജ്ഞൻ–അലി ഹസൻ
text_fieldsമനാമ: വികസനത്തിെൻറ പുതു പാതകളിലേക്ക് ബഹ്റൈൻ എന്ന കൊച്ചുരാജ്യത്തെ കൈപിടിച്ചുയർത്തിയ ധീരനായ ഭരണാധികാരിയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെന്ന് അൽനൂർ ഇൻറർനാഷണൽ സ്കൂൾ ചെയർമാൻ അലി ഹസൻ പറഞ്ഞു. ലോകത്തിന് മുന്നിൽ രാജ്യത്തിന് ആദരവും അംഗീകാരവും നേടിയെടുക്കാൻ അദ്ദേഹത്തിെൻറ രാജ്യതന്ത്രജ്ഞതയിലൂടെ കഴിഞ്ഞു. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്ഷേമ രാഷ്ട്രമായി അദ്ദേഹം ബഹ്റൈനെ മാറ്റിയെടുത്തു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച ലോകനേതാവാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. മതസൗഹാർദവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
സ്നേഹ നിർഭരമായ പ്രവർത്തനങ്ങൾ രാജ്യത്ത് വസിക്കുന്ന ഒാരോ പൗരെൻറയും ഹൃദയത്തിൽ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തു. പ്രവാസികളെയും സ്വദേശികളെയും വേർതിരിവില്ലാതെ കണ്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന് അദ്ദേഹത്തോടുള്ള അതിരില്ലാത്ത സ്നേഹം ഇതിെൻറ തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.