സാഹിത്യവേദിയെ സജീവമാക്കി കേരളീയ സമാജത്തിൽ ചർച്ച
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ അഭിമുഖ്യത്തിൽനടന്ന ആദ്യത്തെ പ്രതിമാസ സാഹിത്യ ചർച്ച ‘പവിഴ ദ്വീപിലെ ഏഴുത്തിന്റെ വഴിയിലൂടെ’ സാഹിത്യ പ്രവർത്തനത്തിന് പുത്തൻ ഉണർവായി.
പവിഴദ്വീപിൽ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ഒത്തുകൂടൽ സാഹിത്യ സദസ്സിനൊരു പുതിയ അനുഭവം ആയിരുന്നു.
ബഹ്റൈൻ പ്രവാസികളായ പത്ത് എഴുത്തുകാർ അവർ എഴുതിയ പുസ്തകങ്ങളെക്കുറിച്ചും, അവരുടെ സാഹിത്യ പ്രവർത്തനത്തിനുവഴി യൊരുക്കിയ സന്ദർഭങ്ങളെക്കുറിച്ചും സദസ്സുമായി ഓർമ്മകൾ പങ്കുവെച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ സമാജത്തിന്റെ ബുക്ക് ഫെയറിനെക്കുറിച്ചും നാട്ടിൽനിന്ന് വരുന്ന സാഹിത്യ പ്രവർത്തകരെക്കൊണ്ട് നടത്താൻ ഉദ്ദേശിക്കുന്ന സാഹിത്യ ക്യാമ്പിനെക്കുറിച്ചും സംസാരിക്കുകയും സാഹിത്യ ചർച്ചക്ക് ആശംസകൾ നേരുകയും ചെയ്തു .
സാഹിത്യ ചർച്ചക്ക് സമാജം ട്രഷറർ ദേവദാസ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതപ്രസംഗം നടത്തിയ സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ പുസ്തക പരിചയം, സാഹിത്യ ക്യാമ്പുകൾ തുടങ്ങിയ നിരവധി ക്രിയാത്മകമായ പരിപാടികളും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
എഴുത്തുകാരായ പി.കെ. ജയചന്ദ്രൻ, അജിത്ത് നായർ, ആദർശ് മാധവൻ കുട്ടി, നാസർ മുതുകാട്, ബാലചന്ദ്രൻ കൊന്നക്കാട്, റിതിൻ രാജ്, മനു കാരയാട്, ജയചന്ദ്രൻ ചെക്യാട്ട്, ഉമ്മു അമ്മാർ, ദീപാ ജയചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമാജം ഭരണസമിതി അംഗങ്ങളായ നൗഷാദ്, റിയാസ്, വിനോദ് അളിയത്ത്, ബി.കെ.എസ് വനിതവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സാഹിത്യ ചർച്ച നയിച്ചത് അഭിലാഷ് വെള്ളുകൈ അയിരുന്നു. ബി.കെ.എസ് സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.