കൗമാര കൗതുകങ്ങൾ പഠനത്തെ ബാധിക്കുന്നോ?; പരിഹാരവുമായി ‘ആരതി’യെത്തും
text_fieldsമനാമ: കൗമാരത്തിന്റെ ആകുലതകളും ആശങ്കകളും വേണ്ടവിധം ശ്രദ്ധിക്കാനും പരിഹാരം നിർദേശിക്കാനും രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയുന്നുണ്ടോ?. ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കേണ്ട പരീക്ഷകളിൽ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ലെന്ന അഭിപ്രായമുണ്ടോ?.
രക്ഷിതാക്കളെയും വിദ്യാർഥികളെയും അലട്ടുന്ന ഈ നീറുന്ന പ്രശ്നങ്ങൾക്ക് തികച്ചും ശാസ്ത്രീയവും വിദ്യാർഥി കേന്ദ്രീകൃവുമായ മാർഗങ്ങളിലൂടെ ഉത്തരം നൽകിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിചക്ഷണയാണ് ആരതി സി. രാജരത്നം. ഇതാദ്യമായി അവർ ബഹ്റൈനിലെത്തുകയാണ് ഈ വരുന്ന പത്തിന് കേരളീയ സമാജത്തിൽ. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏത് സംശയങ്ങൾക്കും നേരിട്ട് ഉത്തരം നൽകാനായി.
‘അണ്ടർസ്റ്റാൻഡ് ടു കമ്യൂണിക്കേറ്റ്’, ‘പാരന്റിങ് ഇന്നസെൻസ് ടു ഇന്നർസെൻസ്’ എന്നിവയടക്കം നിരവധി ബെസ്റ്റ് സെല്ലർ ബുക്കുകളുടെ രചയിതാവായ അവർ അനിതരസാധാരണമായ പ്രഭാഷണ ചാതുരതകൊണ്ടും ചിന്തകളിലെ നൂതനത്വം കൊണ്ടും യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രശസ്തയാണ്. കൗമാരക്കാരുമായുള്ള രക്ഷിതാക്കളുടെ അടിസ്ഥാന ആശയവിനിമയമാണ്. അണ്ടർസ്റ്റാൻഡ് ടു കമ്യൂണിക്കേറ്റ് ചർച്ച ചെയ്യുന്നത്.
ബാഹ്യ സ്വാധീനങ്ങൾ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന അവസ്ഥയായ ഇന്നർസെൻസിലേക്കുള്ള പരിണാമത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ‘പാരന്റിങ് ഇന്നസെൻസ് ടു ഇന്നർസെൻസ്’ മുമ്പില്ലാത്ത അനുഭവമേഖലയാണ് തുറന്നത്.കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനും ഗ്രാമീണ ഇന്ത്യയിൽ സ്കൂളുകൾ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസത്തെ കർമരംഗമാക്കിയ ആരതിയുടെ സേവനത്തിന്റെ മഹിമ സൂനാമിക്കാലത്താണ് ലോകം തിരിച്ചറിഞ്ഞത്.
തമിഴ്നാടിന്റെ തീരപ്രദേശത്തെ ഒന്നാകെ തകർത്തെറിഞ്ഞ സൂനാമി ആയിരക്കണക്കിന് കുട്ടികളെയാണ് അനാഥരാക്കിയത്. മാതാപിതാക്കൾ നഷ്ടപ്പെടുകയും ജീവിതോപാധികളെല്ലാം നഷ്ടപ്പെടുകയും ചെയ്ത 7500ലധികം കുട്ടികളെ പുനരധിവസിപ്പിക്കാൻ ആരതി മുന്നിൽനിന്നു. അവശേഷിച്ച ഗ്രാമീണരെ അധ്യാപകരായി വാർത്തെടുത്തുകൊണ്ട് കളി, കല, സംഗീതം, നൃത്തം, നാടകം, ഗ്രൂപ് തെറപ്പി, കൗൺസലിങ് എന്നിവയുടെ മിശ്രണത്തിലൂടെ കുട്ടികളെ വീണ്ടും പഠനത്തിന്റെയും പരീക്ഷയുടെയും ലോകത്തേക്ക് അവർ തിരിച്ചുകൊണ്ടുവന്നു.
ആ കുട്ടികൾ ഇന്ന് ഉയർന്ന നിലയിൽ എത്തിയെന്നത് മാത്രം മതി ആ അധ്യാപന മികവിന് നൂറിൽ നൂറ് മാർക്ക് കൊടുക്കാൻ. ആരതിയുടെ ഈ മികവ് തിരിച്ചറിഞ്ഞതുകൊണ്ടാണ് നേപ്പാളിലും ശ്രീലങ്കയിലും പ്രകൃതിക്ഷോഭങ്ങൾ ബാധിച്ച കുട്ടികൾക്ക് മാനസികമായ കരുത്ത് പകരാൻ ഈ രാജ്യങ്ങൾ ഔദ്യോഗികമായി ക്ഷണിച്ചത്.
ലക്ഷക്കണക്കിന് കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പഠനമികവിന്റെ പുതിയ പാഠങ്ങൾ പകർന്നുനൽകിക്കൊണ്ടിരിക്കുന്ന ആരതി സി. രാജരത്നം പങ്കെടുക്കുന്ന ക്രാക്ക് ദ കോഡ് പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ ഓൺലൈൻ ലിങ്ക് വഴിയോ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode വാട്സ്ആപ്പ്: 973 34619565
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.