കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങളുണ്ടോ?
text_fieldsകോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങളെ പറ്റി ഇപ്പോൾ ചർച്ചകൾ കൂടുതൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. എല്ലാ ആലോപ്പതി മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ട് . variolae vaccinae എന്ന പദത്തിൽ നിന്നുമാണ് വാക്സിനും വാക്സിനേഷനും പദങ്ങൾ ഉത്ഭവിച്ചത്. സാധാരണയായി നമ്മുടെ ശരീരത്തിലേക്ക് പുറത്തുനിന്ന് പ്രവേശിക്കുന്ന ഏതു അന്യവസ്തുവിനെയും ആന്റിജനായി പ്രതിരോധവ്യവസ്ഥ കാണുകയും അതിനെതിരെ ആന്റി ബോഡികൾ നിർമിക്കപ്പെടുകയും ചെയ്യുന്നുണ്ട് .
സ്വാഭാവിക പ്രതിരോധ വ്യവസ്ഥയുടെ ഈ പ്രതി പ്രവർത്തനത്തിലൂടെയാണ് നമ്മൾ ആർജിച്ച പ്രതിരോധ ശേഷി കൈവരിക്കുന്നത്. വാക്സിനുകളിൽ സജീവ രോഗാണുക്കൾ , നിർജീവ രോഗാണുക്കൾ , രോഗാണുക്കളുടെ രോഗ സംക്രമണശേഷി നിർവീര്യമാക്കിയത്, ടോക്സിനുകൾ മാത്രം എന്നിങ്ങനെ പല വിധമുണ്ട്.
നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചു മുൻകൂട്ടി സുസജ്ജമാക്കി നിലനിർത്താൻ വാക്സിനേഷനിലൂടെ സാധിക്കും. ആദ്യമായി എഡ്വാർഡ് ജെന്നറുടെ ഗോ വസൂരി വാക്സിൻ പരീക്ഷണങ്ങളാണ് ഈ നിഗമനങ്ങളിലേക്ക് വിരൽ ചൂണ്ടിയത്.
പനി , തലവേദന, തല കറക്കം, ഛർദി , രക്താണുക്കളുടെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങി ചെറുതും വലുതുമായ പാർശ്വ ഫലങ്ങൾ മിക്ക വാക്സിനുകളുടെയും കൂടെ കാണപ്പെടാറുണ്ട്. പോളിയോ തുള്ളിമരുന്നും BCG വാക്സിനും നൽകുമ്പോൾ കുട്ടികളിൽ കാണാറുള്ള പനി ഓർക്കുമല്ലോ. ദേശീയ പ്രതിരോധ വത്കരണ പട്ടിക പ്രകാരമാണ് കുട്ടികൾക്ക് ജനനം മുതൽ പതിനഞ്ചു വയസ്സു വരെ നമ്മൾ വിവിധ വാക്സിനുകൾ നൽകി വരുന്നത്. ഇതുവരെ മരുന്നു കണ്ടുപിടിക്കാത്ത പല മാറാവ്യാധികളും വാക്സിനേഷനിലൂടെ നമുക്ക് വരാതെ പ്രതിരോധിക്കാം.
പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നത് ആന്തരിക രക്ത സ്രാവത്തിനും മറ്റു സങ്കീർണതകളിലേക്കും നയിക്കും പ്ലേറ്റ്ലെറ്റുകളുടെ അളവ് കൂടുന്നത് അനാവശ്യമായി രക്തം കട്ടപിടിക്കാനും രക്തത്തിന്റെ വിസ്കോസിറ്റി കൂട്ടി സുഖമമായ ഒഴുക്ക് തടസ്സപ്പെടുത്താറുമുണ്ട്. മരുന്നുകൾ എന്നപോലെ
വാക്സിനുകളുടെ പ്രഥമ പ്രയോജനം മുൻ നിർത്തി വളരെ വിരളവും ചുരുങ്ങിയ ആളുകളിലും കാണപ്പെടാനിടയുള്ള പാർശ്വ ഫലങ്ങളൾക്ക് അമിത പ്രാധാന്യം കൊടുക്കാറില്ല. ഊർജിത വാക്സിനേഷനിലൂടെ പല മാറാ വ്യാധികളും തുടച്ചുനീക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് (വസൂരി , പോളിയോ).
ലക്ഷങ്ങളുടെ ജീവനെടുത്ത നൂറ്റാണ്ടിലെ മഹാമാരിയെ (കോവിഡ് 19) പിടിച്ചുകെട്ടാൻ വാക്സിനുകൾ നമ്മെ എത്ര സഹായിച്ചു എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ചെറിയ രക്തസ്രാവം ഉണ്ടാകുമ്പോൾ ഉടൻ രക്തം കട്ടപിടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ്.
രക്തത്തിന്റെ കട്ട പിടിക്കുന്നതിലുള്ള വ്യതിയാനങ്ങൾ തിരിച്ചറിയാൻ CBC ,ESR , D-DIMER, PTINR, BTCT ടെസ്റ്റുകൾ ഉപകരിക്കും . കൃത്യമായ ശാസ്ത്രബോധം ഉൾക്കൊണ്ട് ശുഭ പ്രതീക്ഷയോടെ ജീവിതം മുന്നോട്ട് നയിക്കാൻ എന്റെ എല്ലാ സുഹൃത്തുക്കൾക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.
ഫാസിൽ താമരശ്ശേരി
എമർജൻസി പാരാമെഡിക്
ആഭ്യന്തര മന്ത്രാലയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.