Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅവഗണിക്കരുത്​ കോവിഡ്​...

അവഗണിക്കരുത്​ കോവിഡ്​ രോ​ഗലക്ഷണങ്ങൾ

text_fields
bookmark_border
അവഗണിക്കരുത്​ കോവിഡ്​ രോ​ഗലക്ഷണങ്ങൾ
cancel
camera_alt

ഡോ. ​പി.​വി. ചെ​റി​യാ​ൻ 

മ​നാ​മ: കോ​വി​ഡ്​ കേ​സു​ക​ൾ ബ​ഹ്​​റൈ​നി​ൽ കു​റ​ഞ്ഞു​വ​രു​േ​മ്പാ​ഴും മ​ര​ണ​നി​ര​ക്കി​ൽ കാ​ര്യ​മാ​യ കു​റ​വി​ല്ലാ​ത്ത​ത്​ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്. പ​ത്തി​ന്​ മു​ക​ളി​ലാ​ണ്​ നി​ല​വി​ലെ പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്ക്. വ്യാ​ഴാ​ഴ്​​ച 12 മ​ര​ണ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 226 പേ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധ​ന​യു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച​യും വ്യാ​ഴാ​ഴ്​​ച​യും ര​ണ്ടു​പേ​ർ വീ​ത​മാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച നാ​ലു​പേ​ർ​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു.

കോ​വി​ഡി​നെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ്​ ഇ​ത്​ ന​ൽ​കു​ന്ന​തെ​ന്ന്​ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ലെ ആ​ക്​​സി​ഡ​ൻ​റ്​ ആ​ൻ​ഡ്​​ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ചീ​ഫ്​ റ​സി​ഡ​ൻ​റ്​ ഡോ. ​പി.​വി ചെ​റി​യാ​ൻ പ​റ​യു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​വ​ഗ​ണി​ക്കാ​തെ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ രോ​ഗം ഗു​രു​ത​ര​മാ​കാ​തെ സൂ​ക്ഷി​ക്കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത പ​ല​രും കാ​ണി​ക്കു​ന്നു​​ണ്ടെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ജോ​ലി​യി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കാ​നു​ള്ള പ്ര​യാ​സം, ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മോ എ​ന്ന ഭ​യം എ​ന്നി​വ​യൊ​ക്കെ​യാ​ണ്​ പ​ല​രും ഇ​തി​ന്​ കാ​ര​ണം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്​​ച രോ​ഗം രൂ​ക്ഷ​മാ​കാ​നാ​ണ്​ ഇ​ട​യാ​ക്കു​ക.

പ​നി, ചു​മ, ജ​ല​ദോ​ഷം തു​ട​ങ്ങി എ​ന്ത്​ ല​ക്ഷ​ണം ക​ണ്ടാ​ലും ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന്​ ഡോ. ​പി.​വി ചെ​റി​യാ​ൻ പ​റ​ഞ്ഞു. ഇ​വ​ർ ഉ​ട​ൻ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സാ​ധാ​ര​ണ അ​ഞ്ചോ ആ​റോ ദി​വ​സം ക​ഴി​യു​േ​മ്പാ​ൾ ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​യാ​റു​ണ്ട്. എ​ന്നാ​ൽ, ആ​റാം ദി​വ​സ​വും ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യാ​തെ തു​ട​ർ​ന്നാ​ൽ നി​ർ​ബ​ന്ധ​മാ​യും ഡോ​ക്​​ട​റെ കാ​ണ​ണം. തു​ട​ർ​ന്ന്​ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ചി​കി​ത്സ​യും ന​ട​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം, ന്യൂ​മോ​ണി​യ പോ​ലു​ള്ള ഗു​രു​ത​രാ​വ​സ്​​ഥ​യി​ലേ​ക്ക്​ എ​ത്താ​നും മ​രി​ക്കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

50ന്​ ​മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, അ​മി​ത ര​ക്​​ത​സ​മ്മ​ർ​ദം, കാ​ൻ​സ​ർ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രെ​ല്ലാം കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ പ​റ​ഞ്ഞു.

വാ​ക്​​സി​നെ​ടു​ക്കാം; അ​മി​ത ആ​ത്​​മ​വി​ശ്വാ​സം വേ​ണ്ട

പ്ര​തി​രോ​ധ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യാ​ണ്​ കോ​വി​ഡ്​ ത​ട​യാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം. എ​ന്നാ​ൽ, വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തു​കൊ​ണ്ട്​ അ​മി​ത ആ​ത്​​മ​വി​ശ്വാ​സം പാ​ടി​ല്ലെ​ന്ന്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ ഒാ​ർ​മി​പ്പി​ക്കു​ന്നു. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. പൊ​തു​സ്​​ഥ​ല​ങ്ങ​ൾ​ക്കൊ​പ്പം വീ​ടു​ക​ളി​ലും മാ​സ്​​ക്​ ധ​രി​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്. വീ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​േ​മ്പാ​ൾ നി​ർ​ബ​ന്ധ​മാ​യും മാ​സ്​​ക്​ ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ ഇ​ര​ട്ട മാ​സ്​​ക്​ ധ​രി​ക്കു​ന്ന​താ​ണ്​ ഉ​ചി​തം. ആ​ദ്യം സ​ർ​ജി​ക്ക​ൽ മാ​സ്ക്കും പു​റ​മെ കോ​ട്ട​ൺ മാ​സ്​​ക്കു​മാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ബാ​ഹ്യ പ്ര​ത​ല​ങ്ങ​ളി​ൽ സ്​​പ​ർ​ശി​ച്ച കൈ ​മു​ഖ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. ഇ​തോ​ടൊ​പ്പം കൈ​ക​ഴു​ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ​യും വീ​ഴ്​​ച കൂ​ടാ​തെ പാ​ലി​ക്ക​ണം.

ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താം

കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കൊ​പ്പം പൊ​തു​​വാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണം. ദി​വ​സ​വും അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും വ്യാ​യാ​മം നി​ർ​ബ​ന്ധ​മാ​യും ചെ​യ്യ​ണം. വീ​ടി​നു​ള്ളി​ലോ പാ​ർ​ക്കി​ലോ വ്യാ​യാ​മം ചെ​യ്യാം. തി​ര​ക്കി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തും ന​ല്ല വ്യാ​യാ​മ​മാ​ണ്. ആ​റ്​ മു​ത​ൽ ഏ​ഴ്​ മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ങ്ങു​ന്ന​തും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ആ​വ​ശ്യ​ത്തി​നു​ള്ള ഉ​റ​ക്കം രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കൂ​ട്ടും. ഇ​തോ​ടൊ​പ്പം ഭ​ക്ഷ​ണ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. റെ​ഡ്​ മീ​റ്റ്​ പ​ര​മാ​വ​ധി കു​റ​ക്ക​ണം. പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, പ​രി​പ്പ്, പ​യ​ർ തു​ട​ങ്ങി​യ​വ ക​ഴി​ക്ക​ണം.

മൂ​ന്നാം ത​രം​ഗ​ത്തെ ക​രു​തി​യി​രി​ക്കാം

കോ​വി​ഡ്​ ഒാ​രോ ത​രം​ഗ​വും ക​ഴി​യു​േ​മ്പാ​ൾ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ജാ​ഗ്ര​ത​ക്കു​റ​വ്​ കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കാം. മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ നേ​രി​ടു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഒാ​രോ​രു​ത്ത​രും ന​ട​ത്ത​ണം. ന​മ്മു​ടെ ആ​രോ​ഗ്യം പ്രാ​ഥ​മി​ക​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട​ത്​ ന​മ്മ​ൾ ത​ന്നെ​യാ​ണ്. സ്വ​ന്തം ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ത്തി​െൻറ​യും സ​മൂ​ഹ​ത്തി​െൻറ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലാ​ണ്​ പ​ങ്കാ​ളി​യാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഒാ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധം പ്ര​ധാ​ന​മാ​ണ്.

റാ​പ്പി​ഡ്​ ടെ​സ്​​റ്റി​ൽ ​ പോ​സി​റ്റി​വാ​യാ​ൽ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ദ്യം റാ​പ്പി​ഡ്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ സ്വ​യം ന​ട​ത്താം. ഇ​തി​നു​ള്ള കി​റ്റ്​ മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ൽ​നി​ന്ന്​ 2.5 ദി​നാ​റി​ന്​ ല​ഭി​ക്കും. റാ​പ്പി​ഡ്​ ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​യാ​ൽ ബി ​അ​വെ​യ​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ഫ​ലം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ റാ​ഷി​ദ്​ ഇ​ക്വെ​സ്​​ട്രി​യ​ൻ ആ​ൻ​ഡ്​​ ഹോ​ഴ്​​സ്​ റേ​സി​ങ്​ ക്ല​ബി​ലെ ഡ്രൈ​വ്​ ത്രൂ ​സെൻറ​റി​ലോ കി​ങ്​ ഹ​മ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ന്​ സ​മീ​പ​ത്തെ മു​ഹ​റ​ഖ്​ ഡ്രൈ​വ്​ ത്രൂ ​സെൻറ​റി​ലോ ചെ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്​ 444ൽ ​വി​ളി​ച്ച്​ അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. റാ​പ്പി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി​യ കി​റ്റ്​ വാ​യു ക​ട​ക്കാ​ത്ത സു​താ​ര്യ​മാ​യ ബാ​ഗി​ൽ കൊ​ണ്ടു​പോ​കാ​ൻ മ​റ​ക്ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Row symptoms
News Summary - Do not ignore Covid Row symptoms
Next Story