മാതാപിതാക്കളോടുള്ള കടമ നിർവഹിക്കുക -ഉനൈസ് പാപ്പിനിശേരി
text_fieldsമനാമ: വയോജന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും വർധിച്ചു വരുന്ന ലോകത്ത് മാതാപിതാക്കളോടുള്ള കടമ നിർവഹിക്കാൻ ഒരോരുത്തരും സമയം കണ്ടെത്തേണ്ടത്ത് അനിവാര്യമാണെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ ഉനൈസ് പാപ്പിനിശേരി അഭിപ്രായപ്പെട്ടു. മനാമ കെ.എം.സി.സി ഹാളിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ‘മക്കളും മാതാപിതാക്കളും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ സംഗമം അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ശൈഖ് ഡോ. അബ്ദുല്ലാഹ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു സംസാരിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത് (ശുവൈത്വർ സ്വീറ്റ്സ്), ട്രഷറർ നൗഷാദ് പി.പി (സ്കൈ),വൈസ് പ്രസിഡന്റുമാരായ മൂസാ സുല്ലമി, ഷറഫുദ്ദീൻ അരൂർ, ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ടിപി അബ്ദുറഹ്മാൻ എന്നിവർ പ്രസീഡിയം അലങ്കരിച്ചു.
ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെപി, സെക്രട്ടറി എംഎ റഹ്മാൻ റഫീഖ് തോട്ടക്കര എന്നിവർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി ബഷീർ മദനി സെക്രട്ടറിമാരായ മനാഫ് കബീർ, ഇല്യാസ് കക്കയം, അനൂപ് തിരൂർ, നബീൽ ഇബ്റാഹീം എന്നിവരും ആശിഖ് മുഹമ്മദ് പി, അബ്ദുല്ല പുതിയങ്ങാടി, മുബാറക് വികെ, മായൻ, ഇഖ്ബാൽ കാഞ്ഞങ്ങാട്, യൂസുഫ് കെപി, സമീൽ കെപി, ആരിഫ് അഹ്മദ്, ഹിഷാം കെ ഹമദ്, നസീഫ് ടിപി എന്നിവരും പരിപാടി നിയന്ത്രിച്ചു.അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും വൈസ് പ്രസിഡന്റ് മുജീബു റഹ്മാൻ എടച്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.