സേവനത്തിന് ആദരമായി ഡോക്ടേഴ്സ് ദിനം ആചരിച്ചു
text_fieldsമനാമ: ബഹ്റൈൻ ഡോക്ടേഴ്സ് ദിനമായ നവംബർ മൂന്നിന് ബഹ്റൈൻ ഡോക്ടേഴ്സ് അസോസിയേഷൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആരോഗ്യ മന്ത്രാലയം, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ബി.ഡി.എഫ് ഹോസ്പിറ്റൽ, കിങ് ഹമദ് റോയൽ മെഡിക്കൽ കോളജ്, സ്വകാര്യ ഹെൽത്ത് സെൻററുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
'സേവനത്തിലാണ് ഞങ്ങളുടെ സന്തോഷം, രാജ്യ സേവനമാണ് ഞങ്ങളുടെ ഔന്നത്യം' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ഡോക്ടേഴ്സ് ദിന പരിപാടികൾ. തങ്ങളുടെ കഴിവും സമയവും ജനങ്ങളുടെ ആരോഗ്യത്തിനും പരിചരണത്തിനുമായി നൽകാൻ സാധിച്ചത് നേട്ടമാണെന്ന് ബഹ്റൈൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഗാദ മുഹമ്മദ് അൽ ഖാസിം പ്രസ്താവനയിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് നിരവധി വെല്ലുവിളികൾക്കിടയിലാണ് ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ചത്. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിൽ എല്ലാ കഴിവുകളും വിനിയോഗിക്കാൻ ഒരുക്കമാണെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.