പുഴയിൽ മുങ്ങിപ്പോയതും പിന്നെ ഒരിക്കൽ ഭൂകമ്പത്തിന് സാക്ഷിയായതും
text_fieldsതുറമുഖത്ത് നങ്കൂരമിട്ട് കാത്തുകിടക്കുന്ന കപ്പലുകള്‍ പോലെയായിരുന്നു ഞങ്ങള്‍ ആ ദിവസങ്ങളിൽ ചെന്നൈ വിമാനത്താ വളത്തിനടുത്തുള്ള ഒരു ലോഡ്ജില്‍ കഴിഞ്ഞ
ത്. കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയിലേക്ക് പോകാനുള്ള ആവേശത് തിലായിരുന്നു. 2004 ലായിരുന്നു അത്. തിരുച്ചിറപ്പള്ളിയിലുള്ള ഞങ്ങളുടെ കമ്പനിയും അമേരിക്കയിലുള്ള കമ്പനിയും തമ്മ ിലുള്ള ഉടമ്പടിപ്രകാരം അഞ്ച് എഞ്ചിനീയര്‍മാരെ ഒരു വര്‍ഷത്തേയ്ക്ക് അവിടേക്ക് അയയ്ക്കുകയായിരുന്നു. അങ്ങനെ വി സയുടെ കാര്യങ്ങള്‍ ശരിയായി ജൂലൈ രണ്ടിന് ജെറ്റ് എയർേവസില് ചെന്നൈയിൽനിന്ന് ദല്‍ഹിയിലേയ്ക്ക് പറന്നു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആകാശയാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. അന്ന് രാത്രി ദല്‍ഹിയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേയ്ക്കും പിറ്റെന്ന് അവിടെ നിന്ന് ഉച്ചയ്ക്ക് അറ്റ്‌ലാൻറിക് സാഗരം മുറിച്ചുകടന്നു ആൻറിഗ്വയിലേയ്ക്കും. അവസാനം ഡൊമിനിക്കയുടെ തലസ്ഥാനമായ റോസ്യൂവിലെ ചെറിയ വിമാനത്താവളത്തില്‍ ഇറങ്ങി. കരീബിയൻ വാക്കായ ഡൊമിനിക്കയുടെ അർഥം ‘ഞായറാഴ്ച’ എന്നാണത്രെ. ചെറിയ കുന്നുകളും വെള്ളച്ചാട്ടങ്ങളും മഴക്കാടുകളും നിറഞ്ഞ ഒരു ചെറിയ ദ്വീപാണ് കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക. പ്രകൃതി അതിെൻറ മുഴുവന്‍ വന്യതയും പുറത്തെടുക്കുന്ന പ്രദേശം കൂടിയാണത്.
സമുദ്രത്തില്‍ നിന്നും 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതത്തിന്റെ മുകളിലുള്ള തിളയ്ക്കുന്ന തടാകം അവിടത്തെ പ്രധാന ആകര്‍ഷണമാണ്. അവിടേക്കുള്ള വഴിയില്‍ സള്ഫറിെൻറ മണവും കരിഞ്ഞ പാറത്തുണ്ടുകളുമാണ് വരവേല്‍ക്കുക. ഞങ്ങൾ അവിടെ സന്ദർശിക്കുേമ്പാൾ ഗൈഡ് പറഞ്ഞത്, കഴിഞ്ഞ 20 വർഷമായി പർവതം പൊട്ടിത്തെറിച്ചിട്ടില്ല എന്നായിരുന്നു. എന്നാൽ അവിടെ ഒാരോ ഭാഗത്തുനിന്നും വളരെ ചെറിയ രീതിയിൽ പുക ഉയരുന്നുണ്ടായിരുന്നു. മറ്റൊരു സംഭവം നവംബർ മാസത്തിൽ ഞങ്ങൾ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നിർവഹിക്കുന്നതിനിടയിൽ വീട് നല്ലവണ്ണം കുലുങ്ങുന്നതായി അനുഭവപ്പെട്ടു. ചുമരുകൾ ആടുന്നപോലെ തോന്നിയപ്പോൾ ഞങ്ങളെല്ലാം പുറത്തേക്കോടി. ശരിക്കും ഭയന്ന സന്ദർഭമായിരുന്നു അത്. ഒരു കിലോമീറ്റർ അപ്പുറമുള്ള ക്രൈസ്തവ ദേവാലയം ഭൂകമ്പത്തിൽ തകർന്നു ഒരാൾ മരിച്ചു. റിച്ചര്‍ സ്കെയിലില്‍ ആറ് പോയിൻറ് രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്. മറ്റൊരിക്കൽ എനിക്ക് മറക്കാനാകാത്ത ഒരു അനുഭവം കൂടി. ഒരു പുഴയെ മറികടക്കുേമ്പാൾ ഞാൻ ആഴം കൂടിയ ഭാഗത്ത് താഴ്ന്നുപോയി. മരണവെപ്രാളത്തിനിടയിൽ പുഴയുടെ മുകളിലേക്ക് പൊങ്ങിവന്നനേരം ഒരാൾ തലമുടിയിൽ പിടിച്ചുവലിച്ചു മറുകരയിലേക്ക് നീന്തി. കൂട്ടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരൻ ചങ്ങാതിയായിരുന്നു അത്. ഭാഗ്യത്തിനാണ് ജീവൻ തിരിച്ചുകിട്ടിയത്.
ഒടുവില്‍ 2005 ഏപ്രിലിൽ ഞങ്ങള്‍ മടങ്ങാൻനേരം നിഷ്കളങ്കരായ നാട്ടുകാരില്‍ ഞങ്ങള്‍ക്ക് ഏറെ സുഹൃത്തുക്കള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. തലയില്‍ ചെമ്പരത്തിപ്പൂ ചൂടുന്ന പെണ്‍കുട്ടികള്‍, അസാധ്യമായ ശൈലിയിൽ ഫോര്‍ വീലറുകള്‍ കൈകാര്യം ചെയ്യുന്ന യുവാക്കൾ, തെരുവില്‍ കാര്‍ണിവല്‍ ആടിപ്പാടുന്ന പ്രായമായ ദമ്പതികള്‍. അവയെല്ലാം ഡൊമിനിക്ക തന്ന മറക്കാനാവാത്ത ഓര്‍മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.