സമരങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാമെന്ന വ്യാമോഹം വേണ്ട -ഒ.ഐ.സി.സി
text_fieldsമനാമ: ജനകീയ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവയെ ആക്രമിച്ച് ഇല്ലായ്മ ചെയ്യാനാണ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിരോധങ്ങൾ ഉണ്ടാകുമെന്നും അവയെ നേരിടാൻ സർക്കാറിന് സാധിക്കില്ലെന്നും ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി.
കേരളത്തിലെ പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥരും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളും ചേർന്ന് അക്രമവും അഴിമതിയും കാണിച്ചാൽ അവയെ ചോദ്യം ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതിനെ അടിച്ചമർത്താം എന്നാണ് പൊലീസും ഭരണകർത്താക്കളും മോഹിക്കുന്നതെങ്കിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ പ്രതിരോധമായി യൂത്ത് കോൺഗ്രസും കോൺഗ്രസും കേരളത്തിലെ തെരുവുകളിൽ ഉണ്ടാകുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഭരണകക്ഷിയുടെ എം.എൽ.എ പോലും കേരളത്തിൽ ജീവിക്കാൻ തോക്ക് ലൈസൻസ് വേണം എന്ന ആവശ്യവുമായി ജില്ല പൊലീസ് മേധാവികളെ സമീപിച്ചതിൽനിന്ന് കേരളത്തിലെ ക്രമസമാധാനം എത്രമാത്രം തകർന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. പൊലീസ് അക്രമത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.