യു.കെയിൽ പോകേണ്ട; ബ്രിട്ടീഷ് ബിരുദം ബഹ്റൈനിൽ നേടാം
text_fieldsമനാമ: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ അധികവും തിരഞ്ഞെടുക്കുന്നത് യു.കെയാണ്. എന്നാൽ, അവിടെ പഠിക്കുന്ന കോഴ്സ് അതിലും കുറഞ്ഞ ചെലവിൽ ബഹ്റൈനിൽ പഠിക്കാൻ സാധിക്കുമെന്ന കാര്യം പലർക്കുമറിയില്ല.
ഇവിടെ അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റിയിലാണ് ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് സിവിൽ, ആർക്കിടെക്ചറൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോഴ്സുകളും നിയമം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളും നടത്തുന്നത്.
ഈ കോഴ്സ് പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ഇരട്ട ഡിഗ്രിയാണ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും 30 മുതൽ 40 ശതമാനം വരെ സ്കോളർഷിപ്പും ലഭിക്കും.
വിപണിയുടെ ആവശ്യകതകൾക്കിണങ്ങുന്ന ഉദ്യോഗാർഥികളെ സൃഷ്ടിച്ചെടുക്കാനായി മികച്ച കാമ്പസ് അനുഭവം പ്രദാനം ചെയ്യുന്ന എ.എസ്.യുവിന്റെ കോഴ്സുകളെക്കുറിച്ച് അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി (ASU) പ്രസിഡന്റ് പ്രഫ. ഹാതിം മസ്രി ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുന്നു.
ആഗോള സർവകലാശാല റാങ്കിങ്ങിൽ മികച്ച സ്ഥാനം
ലോകത്തെ സർവകലാശാലകളെ വിലയിരുത്തുന്ന പ്രശസ്തമായ ക്യൂ.എസ് റാങ്കിങ്ങിൽ അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി ഇപ്പോൾ ആഗോളതലത്തിൽ 539ാം സ്ഥാനത്താണ്. അഭിമാനകരമായ നേട്ടമാണിത്. 2024ലെ അറബ് റീജ്യൻ യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ അറബ് സർവകലാശാലകളിൽ 20ാം സ്ഥാനവും ഞങ്ങൾ നേടി. ക്യു.എസ് സ്റ്റാർസ് യൂനിവേഴ്സിറ്റി റേറ്റിങ്ങിൽ ഫൈവ് സ്റ്റാർ നേടിയ ബഹ്റൈനിലെ ഏക സ്ഥാപനവും എ.എസ്.യുവാണ്.
ബ്രിട്ടീഷ് ക്വാളിറ്റി അഷ്വറൻസ് ഏജൻസിയുടെ ഉന്നത വിദ്യാഭ്യാസമേഖലള അന്താരാഷ്ട്ര അക്രഡിറ്റേഷനും ഞങ്ങൾക്കുമാത്രമാണ് ലഭിച്ചിട്ടുള്ളത്. പ്രശസ്തമായ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിൽഡിങ് സിവിൽ ആൻഡ് ആർക്കിടെക്ചറൽ എൻജിനീയറിങ്ങിന്റെ അംഗീകാരമുള്ള പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ബഹ്റൈനിലെ ആദ്യ സർവകലാശാലയും എ.എസ്.യുവാണ്.
തൊഴിൽ വിപണിയിലെ ആവശ്യകതകൾക്കനുസരിച്ചുള്ള കോഴ്സുകൾ
പ്രാദേശിക, അന്തർദേശീയ വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കോഴ്സുകളാണ് എ.എസ്.യു നൽകുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെല്ലാം ഭാവിയുടെ ആവശ്യകതകൾക്കനുസരിച്ചുള്ള കോഴ്സുകൾ ഞങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നു.
പ്രായോഗികപരിചയവും നൈപുണ്യവികസനവും നൽകി വിദ്യാർഥികളെ പ്രഫഷനൽ മേഖലകൾക്കായി തയാറാക്കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ഞങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. നേതൃത്വശേഷി, ആശയവിനിമയം, മാനേജ്മെന്റ് കഴിവുകൾ എന്നിവ വളർത്തിയെടുക്കാൻ ഉതകുന്നതാണ് ഞങ്ങളുടെ പ്രോഗ്രാമുകൾ.
എ.എസ്.യുവിൽനിന്ന് ബിരുദം നേടുന്നവർ ആധുനികകാലത്തെ ചലനാത്മകമായ തൊഴിൽ വിപണിക്ക് ഇണങ്ങുന്നവരും സംരംഭകത്വ ശേഷി ഉള്ളവരുമായിരിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്.
ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ഇരട്ട ഡിഗ്രി പ്രോഗ്രാമുകൾ
യു.കെയിൽ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് അവിടെ പഠിക്കുന്ന കോഴ്സ് അതിലും കുറഞ്ഞ ചെലവിൽ ബഹ്റൈനിൽ പഠിക്കാൻ സാധിക്കും. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന എൻജിനീയറിങ് കോഴ്സുകൾ പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.
ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച്, ഇരട്ട ഡിഗ്രി പ്രോഗ്രാമുകളുടെ ഒരു നീണ്ട നിരതന്നെ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. സിവിൽ, ആർക്കിടെക്ചറൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോഴ്സുകൾക്കുപുറമെ നിയമം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളും ഇരട്ട ഡിഗ്രി പ്രോഗ്രാമുകളിലുണ്ട്.
ഈ പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് അവരുടെ സെക്കൻഡറി സ്കൂൾ പ്രകടനത്തെ അടിസ്ഥാനമാക്കി 30 മുതൽ 40 ശതമാനം വരെ സ്കോളർഷിപ്പുകൾ ലഭിക്കും. വിദ്യാർഥികൾക്ക് അന്താരാഷ്ട്ര എക്സ്പോഷറും ഒപ്പം ഗണ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നു.
പ്രവേശന യോഗ്യതകൾ
കുറഞ്ഞത് 60 ശതമാനം മാർക്കോടെ സെക്കൻഡറി സ്കൂൾ പാസായ വിദ്യാർഥികൾക്ക് കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് സയൻസസിലും കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും പ്രോഗ്രാമുകളിൽ ചേരാം. ലോ കോഴ്സുകൾക്ക് കുറഞ്ഞത് 70 ശതമാനം മാർക്ക് വേണം.
ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പ്രോഗ്രാമുകൾക്ക്, അപേക്ഷകർക്ക് സെക്കൻഡറി സ്കൂൾ പരീക്ഷയിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് വേണം. മാത്രമല്ല, ഗണിതത്തിലും ഇംഗ്ലീഷിലും കുറഞ്ഞത് 60 ശതമാനം മാർക്ക് ആവശ്യമാണ്. IELTS സ്കോർ 4.5ന് തുല്യമായ ഇംഗ്ലീഷ് പ്രാവീണ്യവും ആവശ്യമാണ്.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ
വിദ്യാർഥികളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ സ്കോളർഷിപ്പുകൾ എ.എസ്.യു വാഗ്ദാനം ചെയ്യുന്നു. ഉയർന്ന അക്കാദമിക് നേട്ടം കൈവരിച്ചവർ, അത്ലറ്റുകൾ, യൂനിവേഴ്സിറ്റി സ്പോർട്സ് ക്ലബുകളിൽ പങ്കെടുക്കുന്നവർ എന്നിവർക്കുള്ള സ്കോളർഷിപ്പുകൾ ഇതിൽ ഉൾപ്പെടും. നിലവിൽ എ.എസ്.യുവിൽ പഠിക്കുന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും സ്കോളർഷിപ് ലഭിക്കും.
മികച്ച നിലവാരം പുലർത്തുന്നവരും സാമ്പത്തികമായി വെല്ലുവിളി നേരിടുന്നതുമായ വിദ്യാർഥികൾക്കായി പ്രത്യേക സ്റ്റുഡൻസ് സപ്പോർട്ട് ഫണ്ടും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. കഴിവുള്ള എല്ലാ വിദ്യാർഥികൾക്കും അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ, വിദ്യാഭ്യാസത്തിനുള്ള അവസരം ഉറപ്പാക്കാനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ഫണ്ട്.
ഭാവി വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പരിശീലനം
വിജയകരമായ കരിയറിന് ആവശ്യമായ നൈപുണ്യ വികസനത്തിന് യൂനിവേഴ്സിറ്റി ഊന്നൽ നൽകുന്നു. ഇന്റേൺഷിപ്പുകൾ, പ്രായോഗിക പരിശീലനം, വ്യവസായ പ്രമുഖരുമായുള്ള സഹകരണം എന്നിവ സമന്വയിപ്പിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയാണ് യൂനിവേഴ്സിറ്റിയുടേത്.
ഇത് വിദ്യാർഥികൾക്ക് അതത് മേഖലകളിൽ അനുഭവപരിചയം ഉറപ്പാക്കുന്നു. പുതിയ വ്യവസായ പ്രവണതകളെക്കുറിച്ചും അതിനാവശ്യമായ വൈദഗ്ധ്യങ്ങളെക്കുറിച്ചും മാർഗനിർദേശം നൽകാനായി വിദഗ്ധർ നേതൃത്വം നൽകുന്ന കരിയർ ഡെവലപ്മെന്റ് വർക്ക്ഷോപ്പുകളും സെമിനാറുകളും യൂനിവേഴ്സിറ്റി നടത്തുന്നു. എ.എസ്.യുവിൽ നിന്ന് ബിരുദം നേടിയിട്ടുള്ള മികച്ച പൂർവ വിദ്യാർഥി ശൃംഖല, പുതിയ ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൽ പിന്തുണ നൽകുന്നു.
ബിരുദധാരികളെ അക്കാദമികമായി സജ്ജരാക്കുന്നു എന്നതിനോടൊപ്പം, ആഗോള തൊഴിൽ വിപണിയിലെ വെല്ലുവിളികളെ നേരിടാനും മാറ്റങ്ങളെ സ്വാംശീകരിച്ച് അവക്കിണങ്ങുന്ന രീതിയിൽ നവീകരിക്കാനും സർവകലാശാലക്ക് കഴിയുന്നു എന്നത് പ്രധാനമാണ്.
വിദ്യാർഥികളുടെ വ്യക്തിഗത വളർച്ചയെ പിന്തുണക്കുന്ന അന്തരീക്ഷം
വിദ്യാർഥികളുടെ അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയെ പിന്തുണക്കുന്ന അന്തരീക്ഷമാണ് എ.എസ്.യുവിന്റെ പ്രത്യേകത. അക്കാദമികമായി, വിദ്യാർഥികളെ ഉയർന്നനിലവാരത്തിലേക്ക് നയിക്കാനാവശ്യമായ അധ്യയന അന്തരീക്ഷമാണ് സർവകലാശാലയിലുള്ളത്. സേവനസന്നദ്ധരായ അധ്യാപരും മെന്റർഷിപ് പ്രോഗ്രാമുകളും നവീനമായ പഠനാനുഭവവും പഠനസൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുന്നു.
ഓരോ വിദ്യാർഥികളെയും പ്രത്യേകമായി പരിഗണിച്ച് കൗൺസലിങ്, ആരോഗ്യ സേവനങ്ങൾ എന്നിവ നൽകുന്നു. സാമൂഹിക ഇടപെടലും വ്യക്തിഗത വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വിദ്യാർഥി ക്ലബുകളും സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു. വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന ഏത് വെല്ലുവിളികളെയും തരണം ചെയ്യാൻ ആവശ്യമായ മാർഗനിർദേശവും പിന്തുണയും നൽകാൻ സദാ സന്നദ്ധരാണ് ഇവിടെയുള്ള ഫാക്കൽറ്റികൾ.
അക്കാദമികവും വ്യക്തിപരവുമായ ആവശ്യങ്ങൾ അഭിസംബോധന ചെയ്യാൻ അവർ സജ്ജരാണ്. കരിയറിൽ വിജയിക്കാനും സംതൃപ്തമായ ജീവിതം നയിക്കാനും കഴിവുള്ള നല്ല വ്യക്തികളെ വളർത്തിയെടുക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം.
For Admission Enquiry Click Here.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.