ഡോ. ബാബു രാമചന്ദ്രനെ ആദരിച്ചു
text_fieldsഐ.സി.ആർ.എഫ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബാബു രാമചന്ദ്രനെ സീറോമലബാർ സൊസൈറ്റി ആദരിച്ചപ്പോൾ
മനാമ: ഐ.സി.ആർ.എഫ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബാബു രാമചന്ദ്രനെ സീറോമലബാർ സൊസൈറ്റി ആദരിച്ചു.പ്രസിഡൻറ് ചാൾസ് ആലുക്ക പൊന്നാടയണിയിച്ചു. മനുഷ്യരെ സ്നേഹത്തോടെയും ആർദ്രതയോടെയും പരിഗണിക്കുന്ന സംഘടനയാണ് ഐ.സി.ആർ.എഫ് എന്ന് ചാൾസ് ആലുക്ക അഭിപ്രായപ്പെട്ടു.
ബഹ്റൈൻ ഐ.സി.ആർ.എഫ് എന്നും മറ്റു സംഘടനകൾക്ക് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച കോർ ഗ്രൂപ് ചെയർമാൻ പോൾ ഉറുവത്ത് പറഞ്ഞു. ഭാരവാഹികളായ മോൻസി മാത്യു, ജോൺ ആലപ്പാട്ട്, ഷിബിൻ സ്റ്റീഫൻ, ലോഫി, ജോജി വർക്കി എന്നിവർ സംസാരിച്ചു.സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡൻറ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.