ഡോ. ബഷീർ അഹമ്മദ് ദാർ അൽ ഷിഫയിൽ
text_fieldsമനാമ: പ്രശസ്ത ഓർത്തോപീഡിക്സ് ആൻഡ് സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ബഷീർ അഹമ്മദ് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചു.
മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും റോയൽ കോളജ് ഓഫ് സർജൻസ് ആൻഡ് ഫിസിഷ്യൻസിൽ (അയർലൻഡ്) നിന്ന് സ്പോർട്സ് മെഡിസിനിൽ ഡിപ്ലോമയും സ്പോർട്സ് ആൻഡ് എക്സർസൈസ് മെഡിസിനിൽ (യു.കെ) ഫെലോഷിപ്പും നേടിയ ഇദ്ദേഹത്തിന് ഇന്ത്യയിലും ബഹ്റൈനിലുമായി 38 വർഷത്തെ സേവനപരിചയമുണ്ട്.
ജനറൽ ഓർത്തോപീഡിക്സ്, നടുവേദന, സന്ധിവാതം, ഓർത്തോപീഡിക് ട്രോമ, സ്പോർട്സ് മെഡിസിൻ, ആർത്രോസ്കോപ്പി, സ്പോർട്സ് റിഹാബിലിറ്റേഷൻ തുടങ്ങി എല്ലു സംബന്ധമായ എല്ലാവിധ ചികിത്സകളും ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.