ഡോ. സുനിൽ പി. ഇളയിടം ബഹ്റൈനിൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും പ്രഭാഷകനും അധ്യാപകനുമായ ഡോ. സുനിൽ പി. ഇളയിടം നിർവഹിക്കും. ഒക്ടോബർ 14ന് വൈകീട്ട് 7.30ന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ 'സാഹിത്യവും സാമൂഹികതയും'വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. ഡോ. സുനിൽ പി. ഇളയിടവുമായി മുഖാമുഖവും സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് കാലഘട്ടത്തിനുശേഷം ഗൾഫ് മേഖലയിലെ വിശേഷിച്ച്, ബഹ്റൈനിലെ മലയാള സാഹിത്യ മേഖലക്ക് സുനിൽ പി. ഇളയിടത്തിന്റെ സന്ദർശനം പുതിയ ഊർജം നൽകുമെന്നും സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണ പരമ്പര സമാജം ആസൂത്രണം ചെയ്ത് വരുകയാണെന്നും പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ്, മലയാളം പാഠശാല, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ അടങ്ങുന്നതാണ് സാഹിത്യ വിഭാഗം. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്ര (33369895), കൺവീനർ പ്രശാന്ത് മുരളീധർ (3335 5109), അനഘ രാജീവന് (3913 9494) എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.