കുട്ടികളിൽ കൗതുകമുണർത്തി ചിത്രരചന
text_fieldsമനാമ: ന്യൂ ഹൊറൈസൺ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർട്ട് ഫെസ്റ്റ് വിവിധ ദേശക്കാരായ കലാകാരൻമാരുടെ സംഗമ വേദിയായി.
സമകാലിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രരചന സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, കടൽ ജീവികളുടെ ആവാസ വ്യവസ്ഥകൾ, ജീവിത കാഴ്ചകൾ, കുട്ടികൾക്കിഷ്ടപ്പെട്ട മൃഗങ്ങളുടെ ചിത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളാണ് സ്കൂൾ മതിലിന്റെ അകത്തും പുറത്തുമായി കലാകാരന്മാർ വരച്ചിട്ടത്.
കൗതുകമുണർത്തുന്ന കാഴ്ചക്കാരായി കുട്ടികളും ചേർന്നപ്പോൾ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചത്. ചിത്ര രചനയെക്കുറിച്ചും വരക്കുന്ന രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞ് കുട്ടികൾ ചിത്രരചനയെ ലൈവായി അനുഭവിച്ചു.
കുട്ടികളിൽ കലയുടെ പ്രാധാന്യവും അതിന്റെ രീതികളും മനസ്സിലാക്കിക്കൊടുക്കാനും അതിനോട് താല്പര്യം ഉണ്ടാക്കുന്നതിനും ഉപകാരപ്പെടുന്നതായിരുന്നു ആർട്ട് ഫെസ്റ്റെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.