Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൂടുതൽ വെള്ളം...

കൂടുതൽ വെള്ളം കുടിക്കുക, നിർജലീകരണം തടയുക

text_fields
bookmark_border
കൂടുതൽ വെള്ളം കുടിക്കുക, നിർജലീകരണം തടയുക
cancel

മനാമ: ആഗസ്റ്റായതോടെ രാജ്യത്ത് താപ നില ഉയരുകയാണ്. വരുംദിവസങ്ങളിൽ ചൂട് ഇനിയും കുടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണം. ചൂട് കാലത്ത് പതിവിൽ കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. അമിത ചൂട് കൂടുതൽ വിയർക്കാനും ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാനും ഇയാക്കും. നിർജലീകരണത്തിനും കാരണമാകാം. ഒരു കാരണവശാലും രാവിലെ 11 മുതൽ വൈകീട്ടു നാലുവരെ നേരിട്ട് വെയിൽ കൊള്ളരുത്.

മനുഷ്യ ശരീരത്തിലെ 70 ശതമാനവും വെള്ളമാണ്​. എന്നാൽ ശരീരത്തിൽ നിന്ന്​ വിയർപ്പായും മൂത്രമായും വെള്ളം നഷ്​ടപ്പെടും. ചൂട് കാലത്ത് ഇവ കൂടാം. ചൂടു കാലത്ത്​ ധാരാളം വെള്ളം നഷ്​ടമാകുന്നതിനാൽ നഷ്​ടം നികത്താനാവശ്യമായത്ര ​വെള്ളം കുടിക്കേണ്ടതാണ്​. കൂടുതൽ വെള്ളം കുടിക്കുന്നത്​ ഭാരം വർധിക്കുന്നത്​ തടയുകയും ചെയ്യും.. തലവേദന, മയക്കം, തലചുറ്റൽ, ഉത്​സാഹക്കുറവ്​, ശ്രദ്ധയില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങൾക്കും ഇടയാക്കിയേക്കാം. വെള്ളത്തി​​​െൻറ അളവ്​ കുടിക്കുന്ന ആളുകൾക്കനുസരിച്ച്​ വ്യത്യാസപ്പെടാം. ചിലർക്ക്​ ധാരാളം വെള്ളം ആവശ്യമായിരിക്കും. മറ്റു ചിലർക്ക്​ വെള്ളം കൂടുതൽ കുടിച്ചാൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരികയും ഇത്​ അസ്വസ്​ഥതയുണ്ടാക്കുകയും ചെയ്യും. ഇത്തരക്കാർ ദാഹിക്കു​മ്പോൾ നിർബന്ധമായും വെള്ളം കുടിക്കണം.

ഗർഭിണികളായ സ്​ത്രീകൾ ധാരാളം വെള്ളം കുടിക്കുന്നത്​ മുലയൂട്ടലിനെ സഹായിക്കും. ഛർദി പോലുള്ള പ്രശ്​നങ്ങളിൽ നിന്ന്​ തടയാനും ഇത്​ ഉപകാരപ്രദമാണ്​. മുതിർന്നയാൾ ദിവസം ശരാശരി മൂന്ന്​ ലിറ്റർ വെള്ളം കുടിക്കണം. സ്​ത്രീകൾക്ക്​ രണ്ടര മുതൽ മൂന്ന്​ ലിറ്റർ വരെ വെള്ളം കുടിക്കാം. എന്നാൽ പുരുഷൻമാർക്ക്​ മൂന്ന്​ ലിറ്റർ വെള്ളം ആവശ്യമാണ്​. ഭക്ഷണം കഴിക്കുന്നതിന്​ അര മണിക്കൂർ മു​മ്പെങ്കിലും വെള്ളം കുടിച്ചാൽ കഴിക്കുന്ന ഭക്ഷണത്തി​​​​ന്റെ അളവ് കുറക്കാൻ സാധിക്കും. ഇത്​ ശരീരഭാരം വർധിക്കുന്നതിൽ നിന്ന്​ തടയുന്നു.വെള്ളത്തി​​​െൻറ അംശം കൂടിയ അളവിൽ അടങ്ങിയ ഭക്ഷണങ്ങളുണ്ട്​. മുട്ട,മീൻ,പഴങ്ങൾ,കക്കിരി,വെള്ളരി പോലുള്ള പച്ചക്കറികൾ എന്നിവ ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളാണ്​. ഇവ കഴിക്കുന്നതും വെള്ളത്തി​​ന്റെ അളവ്​ ക്രമീകരിക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthwaterdehydration
Next Story