Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ഡ്രൈവിങ്​...

ബഹ്​റൈനിൽ ഡ്രൈവിങ്​ പരിശീലന ഫീസ്​ വർധന ഇന്ന്​ മുതൽ

text_fields
bookmark_border
ബഹ്​റൈനിൽ ഡ്രൈവിങ്​ പരിശീലന ഫീസ്​ വർധന ഇന്ന്​ മുതൽ
cancel
മനാമ: ഡ്രൈവിങ്​ പരിശീലന ഫീസ്​ 40 ശതമാനം വർധിപ്പിച്ചു. മണിക്കൂറിന്​ അഞ്ച്​ ദിനാറായിരുന്നത്​ ഏഴായാണ്​ വർധിപ്പിച്ചത്​. ആഭ്യന്തര മന്ത്രി ലെഫ്​റ്റനൻറ്​ ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ പുറപ്പെടുവിച്ച നിയമം ഞായറാഴ്​ച മുതൽ പ്രാബല്യത്തിലാകും. 
ജൂലൈ 27ന്​ പുറപ്പെടുവിച്ച നിയമം വ്യാഴാഴ്​ച ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ടാക്​സി ചാർജും ഡ്രൈവിങ്​ പരിശീലന ഫീസും വ്യവസ്​ഥ ചെയ്യുന്ന 4/1983 നിയമത്തിലെ രണ്ടാം വകുപ്പ്​ ഭേദഗതി ചെയ്​താണ്​ ഡ്രൈവിങ്​ പരിശീലന ഫീസ്​ വർധിപ്പിച്ചത്​. സ്വകാര്യ, പൊതു ഗതാഗത ലൈസൻസിനുള്ള ഡ്രൈവിങ്​ ക്ലാസുകളുടെ ഫീസ്​ മണിക്കൂറിന്​ അഞ്ച്​ ദിനാറിൽനിന്ന്​ ഏഴായി വർധിപ്പിച്ചതായി നിയമം വ്യക്​തമാക്കുന്നു. അതേസമയം, ടാക്​സികൾ, ഹെവി വാഹനങ്ങൾ, നിർമാണ യന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റു ക്ലാസുകളുടെ ഫീസിൽ മാറ്റം വരുത്തിയിട്ടില്ല. ഇത്​ ആറ്​ ദിനാറായി തന്നെ തുടരും.
ഡ്രൈവിങ്​ പരിശീലന മേഖലയിലെ സേവനം മെച്ചപ്പെടുത്തുന്നതിനും ഇൗ രംഗത്ത്​ പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും പൊതു ഗതാഗത ഡയറക്​ടറേറ്റുമായി സഹകരിച്ച്​ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ്​ ഫീസ്​ വർധിപ്പിച്ച്​ ഉത്തരവിറക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം പ്രസ്​താവനയിൽ വ്യക്​തമാക്കി. മന്ത്രിയുടെ ഉത്തരവ്​ നടപ്പാക്കാൻ എല്ലാ വിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നിയമം ഞായറാഴ്​ച മുതൽ പ്രാബല്യത്തിലാകുമെന്നും ഗാതാഗത പൊതു ഡയറക്​ടർ കേണൽ ശൈഖ്​ അബ്​ദുൽ റഹ്​മാൻ ബിൻ അബ്​ദുൽ വഹാബ്​ ആൽ ഖലീഫ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsdriving practice
News Summary - driving practice fees increased in bahrain-bahrain-gulfnews
Next Story