ബഹ്റൈനിൽ ലഹരി വേട്ട; 1,00,000 ദിനാറിന്റെ മയക്കുമരുന്ന് പിടിച്ചു
text_fieldsമനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി-നാർകോട്ടിക് ഡയറക്ടറേറ്റ് ഏഴുകിലോഗ്രാം മയക്കുമരുന്നും സൈക്കോ ആക്ടീവ് വസ്തുക്കളും പിടിച്ചെടുത്തു. ഇവ കൈവശം വെച്ചതിന് ഒരു സ്ത്രീ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി പേരെ പിടികൂടി. 32 ലിറ്റർ സി.ബി.ഡി ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1,00,000 ദിനാറാണ്. ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്, തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിരോധിത മയക്കുമരുന്നുകളുടെ അപകടങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആൻറി നാർകോട്ടിക് ഡയറക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
റിപ്പോർട്ടുകൾ, പരാതികൾ, സഹായത്തിനായുള്ള അഭ്യർഥനകൾ, എന്നിവ interior.gov.bh എന്ന ഇ-മെയിൽ വഴിയോ ഹോട്ട്ലൈൻ നമ്പറായ 996 വഴിയോ നൽകാം. എല്ലാ വിവരങ്ങളും അതീവ രഹസ്യമായി പരിഗണിക്കുമെന്ന് അധികാരികൾ പൊതുജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.