മയക്കുമരുന്ന് തടയല്‍; വിവരക്കൈമാറ്റ സഹകരണത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
text_fieldsമനാമ: മയക്കുമരുന്ന് കടത്ത് ശൃംഖലകളെ പിടികൂടുന്നതിലേക്ക് നയിച്ച മികച്ച പ്രവര്‍ത്തന വിവരക്കൈമാറ്റ സഹകരണത്തിന് അറബ് മേഖലയിൽ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം.
അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച വാര്‍ഷിക അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. അംഗരാജ്യങ്ങളിലെ ലഹരിവിരുദ്ധ അധികാരകേന്ദ്ര തലവന്മാരുടെ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സമ്മാനിച്ചു.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ നിര്‍ദേശങ്ങളും പിന്തുണയുമാണ് മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ വിജയത്തിന് കാരണമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടർ പറഞ്ഞു.
ഇതിനായി എല്ലാ സഹായവും നൽകുന്ന പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. നിരോധിത മയക്കുമരുന്നുകളും അവയുണ്ടാക്കുന്ന അപകടസാധ്യതകളും ചെറുക്കാനുള്ള ഡയറക്ടറേറ്റിന്റെ നിരന്തര ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.