മയക്കുമരുന്ന് വിൽപന: ബഹ്റൈനിൽ16 പ്രതികൾക്ക് തടവ്
text_fieldsമനാമ: മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കേസിൽ 16 പ്രതികൾക്ക് ഒന്നാം ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. 25നും 50നുമിടയിൽ പ്രായമുള്ള 16 പ്രതികൾക്ക് ആറു മാസം മുതൽ 10 വർഷം വരെ തടവാണ് വിധിച്ചത്.
മയക്കുമരുന്ന് കൈവശംവെക്കുകയും അവ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്. ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് 10 വർഷം തടവും 5000 ദീനാർ പിഴയും നാലാം പ്രതിക്ക് അഞ്ചു വർഷം തടവും 3000 ദീനാർ പിഴയും വിധിച്ചു. അഞ്ചാം പ്രതിക്ക് മൂന്നു മാസം തടവും 200 ദീനാർ പിഴയും ആറു പ്രതികൾക്ക് ആറു മാസം തടവും 100 ദീനാർ പിഴയും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.