Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ദ്യ​പി​ച്ച്...

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് ട്രാ​ഫി​ക് ബാ​രി​യ​റി​ലി​ടി​ച്ചു; പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും പി​ഴ

text_fields
bookmark_border
driving
cancel
camera_alt

Representation Image

മ​നാ​മ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ​ക്ക് പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് ബ​ഹ്‌​റൈ​ൻ കോ​ട​തി 1000 ദീ​നാ​ർ പി​ഴ ചു​മ​ത്തി. ഇ​യാ​ളു​ടെ വാ​ഹ​നം ട്രാ​ഫി​ക് ബാ​രി​യ​റി​ലി​ടി​ച്ച് അ​തി​നു നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. അ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​നും ബാ​രി​യ​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.വി​ചാ​ര​ണ​വേ​ള​യി​ൽ പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​രോ​ഗ്യ​കേ​ന്ദ്രം ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ല​വു​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ ര​ക്ത​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ആ​ൽ​ക്ക​ഹോ​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വ് പ്ര​തി​ക്ക് ആ ​സ​മ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. 2014ലെ 23ാം ​ന​മ്പ​ർ ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 1/12, 10, 9/45, 2, 1/51, ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 256 എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​തി ചെ​യ്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ണെ​ന്നും വേ​ർ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​ർ​ണ​യി​ച്ചു. അ​തി​നാ​ൽ അ​വ​യെ ഒ​രൊ​റ്റ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി. എ​ല്ലാ കു​റ്റ​ങ്ങ​ൾ​ക്കും​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ​യാ​യി 1,000 ദി​നാ​ർ പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Drunk driving and hitting the traffic barrier- Penalty for public destruction
Next Story