എൻ.എം.എസിൽ ഭൗമദിനം ആചരിച്ചു
text_fieldsമനാമ: പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി എൻ.എം.എസിൽ ഭൗമദിനാഘോഷം നടന്നു. നിരവധി പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ പങ്കാളികളായി. പോസ്റ്റർ ഡിസൈനിങ്, ജിംഗിൾ റൈറ്റിങ്, മൂവി നിർമാണം, പേപ്പർ, ടീ-ഷർട്ട്, ബാഗുകളുടെ നിർമാണം, പാരിസ്ഥിതിക സംവേദനക്ഷമതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ് ചർച്ചകൾ, പ്രസംഗങ്ങൾ എന്നിവയിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു.
വിദ്യാർഥികൾ ഹരിത പ്രതിജ്ഞ എടുക്കുകയും വിദ്യാലയം വൃത്തിയും ഹരിതാഭവുമാക്കുന്നതിന് പിന്തുണ അറിയിക്കുകയും ചെയ്തു. കൂടുതൽ മരങ്ങൾ വളർത്താനും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാക്ക് ചെയ്ത ഭക്ഷണത്തിന്റെ ഉപയോഗം കുറക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.
പ്രിൻസിപ്പൽ അരുൺ കുമാർ ശർമ വിദ്യാർഥികൾക്ക് സന്ദേശം നൽകി. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.