പച്ചപ്പിെൻറ ആകാശങ്ങളിലേക്ക് ഉറ്റുനോക്കി ഇന്ന് 48ാം ഭൗമദിനാചരണം
text_fieldsമനാമ: ലോകം ഇന്ന് 48 ാം വാർഷിക ഭൗമദിനം ആചരിക്കുേമ്പാൾ, ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ബഹ്റൈനിലെ പ്രകൃതിസ്നേഹികളും. കഴിഞ്ഞ 47 വർഷമായി ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികൾ ഏപ്രിൽ 22നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22 ന് അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. 150ലേറെ രാജ്യങ്ങളിലെ പ്രകൃതിസ്നേഹികള്‍ ഇൗ വർഷവും വിവിധ ചടങ്ങുകളിലൂടെ ഭൂമിദിനം ആചരിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം, വനവത്കരണത്തിെൻറ ആവശ്യകത തുടങ്ങിയ വിഷയങ്ങളുമായി ലോകമെങ്ങും പുതുതലമുറയെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും നടക്കും. വ്യാപകമായ പ്രകൃതി നശീകരണം മൂലം, ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിെൻറ മുന്നറിയിപ്പ്. ബഹ്റൈനിലും ഭൗമദിനം പ്രമാണിച്ച് സ്വദേശികളും പ്രവാസികളും വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കടൽത്തീര ശുചീകരണം, തൈനടൽ, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
സ്കൂളുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഭൗമദിനാചരണത്തിെൻറ ഭാഗമായുള്ള പരിപാടികൾ നടക്കും. ബഹ്റൈനിൽ ഇൗ വർഷത്തെ ഭൗമദിനത്തിെൻറ പശ്ചാത്തലത്തിൽ പരിശോധിക്കുേമ്പാൾ, തികച്ചും പാരിസ്ഥിതിക സൗഹൃദപരമായ നയങ്ങൾ നടപ്പാക്കാൻ ഗവൺമെൻറ് പരിശ്രമിക്കുന്നുവെന്നും കാണാം. മലിനീകരണം പരമാവധി കുറക്കാവുന്ന ഉൗർജ പദ്ധതികളും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത പാർപ്പിട സമുച്ചയങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാറ്റും സൂര്യപ്രകാശവും ഉപയോഗിച്ചുകൊണ്ടുള്ള ബദല്‍ ഊര്‍ജസാങ്കേതികവിദ്യകളെ കുറിച്ചുള്ള പ്രചാരണവും നടക്കുന്നുണ്ട്. പുനരുപയോഗ ഉൗർജ വിദ്യകൾക്ക് പരമാവധി പ്രോത്സാഹനം നൽകാനും ശ്രമിക്കുന്നുണ്ട്. അതിനൊപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും പാർക്കുകളെയും വഴിയോരങ്ങളെയും തണൽമയമാക്കാനും ബഹ്റൈനിൽ നടപടികളുണ്ട്.
കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റികിനെ കുറിച്ച് ബോധവത്കരണവും കടൽ മലിനീകരണത്തെ ചെറുക്കാനും കടൽ ജീവികളെ സംരക്ഷിക്കാനും അതുവഴി സമുദ്ര ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാതിരിക്കാനും ഗവൺമെൻറ് തലത്തിൽ പരിശ്രമിക്കുന്നുണ്ട്. എന്നാൽ വിവിധ രാജ്യങ്ങളിലായി ജനസംഖ്യ കൂടി വരികയും ഭൂമിയുടെ പല ഭാഗങ്ങളിലും മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുകയുമാണ് എന്നതും ഭൗമശാസ്ത്ര ലോകം ഉത്കണ്ഠകളോടെയാണ് കാണുന്നത്. കാലാവസ്ഥക്കെടുതിയും ആഗോള താപനത്തിെൻറ ഫലമായുള്ള കൊടുംചൂടും നശീകരണശേഷിയുള്ള കൊടുങ്കാറ്റുകളും ഭൂമികുലുക്കവും സുനാമിയും വെള്ളപ്പൊക്കവും സുനാമിയും ലോകത്ത് കൂടി വരുന്നുണ്ട്.
വാഹനങ്ങൾ പുറന്തള്ളുന്ന പുകപടലവും പ്ലാസ്റ്റിക് കത്തിക്കുേമ്പാൾ ഉണ്ടാകുന്ന മലിനീകരണവും എല്ലാം ഭൂമിക്ക് ഉപദ്രവമാകുന്നുണ്ട്. ഒാസോൺ പാളികളിലേക്ക് വിള്ളൽ വീ.ഴ്ത്താൻ കഴിവുള്ള ഹരിതഗാര്‍ഹിക വാതകങ്ങൾ ദിനംപ്രതി പുറത്തേക്ക് തള്ളപ്പെടുന്നു. പ്രകൃതി രമണീയമായിരുന്ന കേരളത്തിൽപ്പോലും പ്രകൃതിയുടെ നേർക്കുള്ള ചൂഷണങ്ങളും അതിെൻറ ഫലമായുള്ള അനുരണനങ്ങളും കൂടി വരുന്നുണ്ട്. അതിനാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മാനവസമൂഹത്തിെൻറ പ്രാർഥനയും ഭൂമിയുടെ ഉള്ളും ഉടലും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകണം എന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.