രാജ്യത്തുള്ള എല്ലാവരോടും ഭൗമ മണിക്കൂറിൽ പങ്കെടുക്കാൻ ആഹ്വാനം
text_fieldsമനാമ: ഭൗമ മണിക്കൂറിൽ പങ്കെടുക്കാൻ ബഹ്റൈനിലെ എല്ലാ സ്ഥാപനങ്ങളോടും, വ്യക്തികളോടും ആവശ്യപ്പെട്ട് വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ). കാലാവസ്ഥ വ്യതിയാനത്തെയും ആഗോള താപനത്തെയും ചെറുക്കാൻ ലക്ഷ്യമിട്ടാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്.
മാർച്ച് 22 (ശനിയാഴ്ച) രാത്രി 8.30 മുതൽ 9.30 വരെ തങ്ങൾക്ക് അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും അണച്ചുകൊണ്ടാണ് ആചരിക്കേണ്ടത്.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും കാർബൺ കാൽപാടുകൾ കുറക്കുന്നതിനും ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കാമ്പയിനുകളിൽ ഒന്നാണ് ഭൗമ മണിക്കൂർ (എർത്ത് അവർ). എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂറായി ആചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.