ഇടപ്പാളയം പെയിന്റിങ് ആൻഡ് ക്വിസ് കോമ്പറ്റീഷൻ സീസൺ-6 രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമനാമ: ബഹ്റൈനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 2019 മുതൽ ഇടപ്പാളയം ബഹ്റൈൻ നടത്തിവരുന്ന ചിത്രരചന മത്സരത്തിന്റെ ആറാം സീസൺ 29ന് നദീൻ സ്കൂൾ ബഹ്റൈൻ -ദിൽമുനിയയിൽ നടക്കും. സബ് ജൂനിയർ (6 -9 വയസ്സ്), ജൂനിയർ (10 -12 വയസ്സ്), സീനിയർ (13 -15 വയസ്സ്) എന്നീ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ മികച്ച അനുഭവങ്ങൾ പ്രചോദനമാക്കി, ഇത്തവണ കുട്ടികൾക്കായി ക്വിസ് മത്സരവുംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരടങ്ങുന്ന ടീമുകൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ വളർച്ചക്ക് അവസരം ഒരുക്കി ബഹ്റൈനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായി ഇടപ്പാളയം ബഹ്റൈൻ പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ പറഞ്ഞു. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ രക്ഷിതാക്കളും വിദ്യാർഥികളും ഇടപ്പാളയത്തോടു പ്രകടിപ്പിച്ച വിശ്വാസത്തിനും നൽകിയ സഹകരണത്തിനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
വിജയികൾക്ക് ക്യാഷ് പ്രൈസും ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകും. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷൻ നവംബർ 27ന് അവസാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക്, ഇടപ്പാളയം ബഹ്റൈൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും രജിസ്ട്രേഷൻ ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 34539650 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.