എജുകഫേ: അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയും ഫിറ്റ്ജി എജുക്കേഷൻ െസൻററും പങ്കാളികളാവും
text_fieldsമനാമ: ഗൾഫ് ലോകത്തെ വലിയ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ എജുകഫേയുടെ ആറാം സീസണിൽ ബഹ്റൈനിൽനിന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയും ഫിറ്റ്ജി എജുക്കേഷൻ െസൻററും പങ്കാളികളാവും. ഇന്ത്യയിലെയും ജി.സി.സിയിലെയും നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കരിയർ എക്സ്പോയിൽ പെങ്കടുക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിക്കും. ഗൾഫ് റീജ്യനിലെ ഒന്നാം നിരയിലേക്കെത്തുന്ന യൂനിവേഴ്സിറ്റികളിലൊന്നാണ് ബഹ്റൈനിലെ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി.
കോളജ് ഒാഫ് അഡ്മിനിസ്ട്രേറ്റിവ് സയൻസ്, കോളജ് ഒാഫ് ലോ, കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ്, കോളജ് ഒാഫ് എൻജിനീയറിങ് എന്നീ ഡിപ്പാർട്മെൻറുകളിൽ നിരവധി കോഴ്സുകളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. 28 വർഷമായി വിദ്യാഭ്യാസരംഗത്ത് സംഭാവനകളർപ്പിച്ച ഫിറ്റ്ജി അതിെൻറ ഇൻറർനാഷനൽ ഒാപറേഷെൻറ ഭാഗമായി 2007 ലാണ് ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ ജി.സി.സിയിലെ വിദ്യാർഥികളെ പര്യാപ്തമാക്കുകയാണ് ഫിറ്റ്ജി ചെയ്യുന്നത്. ഗൾഫ് മാധ്യമം ഒരുക്കുന്ന വെർച്വൽ എജുകഫേയിൽ പെങ്കടുക്കുന്നവർക്ക് ഇൗ രണ്ടു സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ സന്ദർശിക്കാനും വിവിധ കോഴ്സുകളെക്കുറിച്ച് അറിയാനും സാധിക്കും.കൂടാതെ എജുകഫേ സന്ദർശിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. എജുകഫേയിൽ പെങ്കടുക്കാൻ രജിസ്റ്റർ ചെയ്യാം. myeducafe.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.