വിദ്യാഭ്യാസ സഹായം കൈമാറി
text_fieldsമനാമ: ബീറ്റ്സ് ഓഫ് ബഹ്റൈൻ ‘കരുണയിൻ ഹൃദയതാളം’ എന്ന കാരുണ്യ പദ്ധതിയിലൂടെ വയനാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിക്ക് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നൽകി.
ഉമ്മൽ ഹസ്സം ബാങ്കോക് റസ്റ്റാറന്റ് ഹാളിൽ ബീറ്റ്സ് ഓഫ് ബഹ്റൈന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ചടങ്ങിൽ ബഹ്റൈൻ മാർത്തോമ പാരിഷ് സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി തുക കൈമാറി. ഷിബു മലയിൽ സന്നിഹിതനായിരുന്നു. വിദ്യാർഥിക്കുവേണ്ടി വി ഫോർ വയനാട് ഭാരവാഹി ഫിലിപ്പ് പി.വി തുക ഏറ്റുവാങ്ങി.
പ്രമേഹം ബാധിച്ച് കാൽമുറിക്കപ്പെട്ട മാവേലിക്കര സ്വദേശിക്ക് ഉപജീവന മാർഗമായി ഒരു മുച്ചക്ര വാഹനം നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ കരുതാൻ ബീറ്റ്സ് ഓഫ് ബഹ്റൈൻ എന്നും പ്രതിജ്ഞാബദ്ധർ ആണെന്ന് സംഘടന അറിയിച്ചു. ക്രിസ്മസ് കരോൾ റൗണ്ട്സിന്റെ ഭാഗമായാണ് തുക സമാഹരിച്ച് നൽകിയതെന്ന് കൺവീനർമാർ റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.