ഈജിപ്ത് വിദേശകാര്യ മന്ത്രി ഹമദ് രാജാവുമായി ചർച്ച നടത്തി
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ഷുക്രി ഹമദ് രാജാവുമായി ചർച്ച നടത്തി. സാഫിരിയ്യ പാലസിൽ നടന്ന ചർച്ചയിൽ ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ കത്ത് അദ്ദേഹം ഹമദ് രാജാവിന് കൈമാറി. രാജാവിനും ബഹ്റൈൻ ജനതക്കും ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യവും നേർന്ന കത്തിൽ വിവിധ മേഖലകളിൽ വളർച്ചയും പുരോഗതിയും നേടാൻ രാജ്യത്തിന് കഴിയെട്ടയെന്നും ആശംസിച്ചു.
മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യാൻ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും പ്രതിപാദിച്ചു. ഈജിപ്തിെൻറ വളർച്ചയിലും പുരോഗതിയിലും പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ ഉയർന്ന കാഴ്ചപ്പാടുകളും നയസമീപനങ്ങളും കാരണമായെന്ന് ഹമദ് രാജാവ് വ്യക്തമാക്കി.
നേരത്തെ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായും സമീഹ് ഷുക്രി ചർച്ച നടത്തി. ബഹ്റൈനും ഈജിപ്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാണെന്ന് അൽ സയാനി വിലയിരുത്തി. ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും തമ്മിലെ ആഴത്തിലുള്ള ബന്ധവും ഇരുവരുടെയും കാഴ്ചപ്പാടുകളും ബന്ധങ്ങൾ സുദൃഢമാക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി ചർച്ചയിൽ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.