Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​സ്സ...

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ: ന​യ​ത​ന്ത്ര പ​രി​ഹാ​രം വേ​ണ​മെ​ന്ന് ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ: ന​യ​ത​ന്ത്ര പ​രി​ഹാ​രം വേ​ണ​മെ​ന്ന് ഹ​മ​ദ് രാ​ജാ​വ്
cancel
camera_alt

ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി, ഹ​മ​ദ് രാ​ജാ​വി​നെ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ഗ​സ്സ​യി​ലെ ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ന​യ​ത​ന്ത്ര ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഹ​മ​ദ് രാ​ജാ​വ്. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി, ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല എ​ന്നി​വ​രു​മാ​യി പ്ര​​ത്യേ​കം പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഹ​മ​ദ് രാ​ജാ​വ് ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​ത്. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ, മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ഹ​മ​ദ് രാ​ജാ​വ് യു.​എ​ൻ ര​ക്ഷാ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​മ്മാ​ൻ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ഈ​ജി​പ്​​തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ജൂം​ഹൂ​രി പാ​ല​സി​ൽ സീ​സി സ്വീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്​​തു. വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്​​ദു​ൽ ഫ​താ​ഹ്​ അ​ൽ സീ​സി​യെ ഹ​മ​ദ് രാ​ജാ​വ് അ​നു​മോ​ദി​ച്ചു. കൂ​ടു​ത​ൽ സ​മാ​ധാ​ന​വും സു​ഭി​ക്ഷ​ത​യും വി​ക​സ​ന​വും ക​ര​ഗ​ത​മാ​ക്കി രാ​ജ്യ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

ബ​ഹ്​​റൈ​നും ഈ​ജി​പ്​​തും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും ശ​​ക്ത​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്​​തു. മി​ഡി​ൽ ഈ​സ്റ്റി​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ​ജി​പ്തി​ന്‍റെ ക്രി​യാ​ത്മ​ക സം​ഭാ​വ​ന​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Kingegypt-bahrainabdul fathah al seesiceasefire in gassa
News Summary - Egyptian President Abdel Fattah al-Sisi receives King Hamad
Next Story