ബഹ്റൈനിലെ ഈദ് ഗാഹുകൾ പ്രഖ്യാപിച്ച് സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ
text_fieldsമനാമ: ചെറിയ പെരുന്നാളിന് സജ്ജമാക്കിയ പ്രാർഥനാ സ്ഥലങ്ങൾ പ്രഖ്യാപിച്ച് സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി. ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലുള്ള ഔദ്യോഗിക പള്ളികളുടെയും നിയുക്ത തുറസ്സായ സ്ഥലങ്ങളുടെയും (ഈദ് ഗാഹ്) വിവരങ്ങളാണ് അറിയിച്ചത്.
പ്രാർഥനകൾ ഈദ് ദിവസം രാവിലെ 5.50 ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ആരാധകരെ സ്വീകരിക്കുന്നതിനായി പ്രാർഥനാ ഏരിയകൾ നിയുക്തമാക്കിയതായി ഡയറക്ടറേറ്റ് അറിയിച്ചു.
പെരുന്നാൾ പ്രാർഥനയുള്ള പള്ളികളും കേന്ദ്രങ്ങളും
1. കിഴക്കൻ ഹിദ്ദ് - ഹയ് അൽ ജുലയ്യ.
- അൽ നൂർ പ്രാർഥനാ മേഖല (കൂഹെജി), ഫാത്തിമ ബിൻത് ഫഹദ് അൽ മുസല്ലം പള്ളി, അഹമ്മദ് അബ്ദുല്ല അൽ ഖാജ പള്ളി എന്നിവ അടച്ചിടും.
2. ഹിദ്ദ്- ബ്ലോക്ക് 111
-ചുറ്റുമുള്ള പള്ളികൾ അടച്ചിടില്ല.
3. മുഹറഖ് (മുഹറഖ് സെമിത്തേരിക്ക് സമീപം).
-ഹമദ് ബിൻ അലി കാനൂ പള്ളി, അൽ ഗാവി പള്ളി, ദാബിയ്യ ബിൻത് റാഷിദ് പള്ളി എന്നിവ അടച്ചിടും
4. ബുസൈതീൻ - സാഹിൽ അൽ സയാ.
-ഉമ്മഹത്ത് അൽ മുഅ്മിനീൻ പള്ളി (മുഹറഖ് മുനിസിപ്പാലിറ്റിക്ക് സമീപം) അടച്ചിടും
5. അറാദ് - ആറാദ് ഫോർട്ട് സ്ക്വയർ.
-ചുറ്റുമുള്ള പള്ളികൾ അടച്ചിടില്ല
6. ദിയാർ അൽ മുഹറഖ്- സൂഖ് അൽ ബറാഹയിലെ തെക്കൻ പാർക്കിങ് ഏരിയ.
-സൂഖ് അൽ ബറാഹ പള്ളി അടച്ചിടും.
7. സൽമാനിയ; ചുറ്റുമുള്ള പള്ളികളിൽ പ്രാർഥനയുണ്ടാകും.
8. വടക്കൻ റിഫ (അൽ എസ്തിഖ്‌ലാൽ വാക്ക്‌വേക്ക് സമീപം).
-അബു അൽ ഫത്തഹ് പള്ളി അടച്ചിടും.
9. കിഴക്കൻ റിഫ- റിഫ ഫോർട്ട്
- അടച്ചിടുന്നവയിൽ അൽ ഖൽഅ മസ്ജിദ്, ശൈഖ ലുൽവ ബിൻത് ഫാരിസ് അൽ ഖലീഫ മസ്ജിദ്, ശൈഖ് സൽമാൻ മസ്ജിദ് (റിഫ മാർക്കറ്റ്), അബ്ദുല്ല ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ ഘതം മസ്ജിദ് എന്നിവ ഉൾപ്പെടുന്നു.
10. ഹാജിയാത്ത് - റോഡ് 2930, ബ്ലോക്ക് 929
-ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ മസ്ജിദ് അടച്ചിടും.
11. അസ്കർ - ഹെറിറ്റേജ് വില്ലേജ്
-ചുറ്റുമുള്ള പള്ളികൾ അടക്കില്ല.
13. സല്ലാഖ്- തംകീൻ യൂത്ത് സെന്റർ സ്ക്വയർ
-ചുറ്റുമുള്ള പള്ളികൾ അടക്കില്ല.
14. ഹമദ് ടൗൺ - റൗണ്ട് എബൗട്ട് 17, ഹമദ് കാനൂ ഹെൽത്ത് സെന്ററിന് എതിർവശം
-മുസാബ് ബിൻ ഉമൈർ പള്ളി, ഈസ മുഹമ്മദ് അലി പള്ളി, മുആവിയ ബിൻ അബി സൂഫിയാൻ പള്ളി എന്നിവ അടച്ചിടും.
15 ഹമദ് ടൗൺ റൗണ്ട്എബൗട്ട് 2ലെ യൂത്ത് സെന്റർ
* ഹമദ് ടൗൺ പള്ളി, റംല ബിൻത് അബി സൂഫിയാൻ പള്ളി, ഉമ്മുസലാമ പള്ളി എന്നിവ അടക്കും.
16. ബുദയ്യ -ഈദ് പ്രാർഥനാ ഏരിയ
-മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മൂസ പള്ളി അടച്ചിടും.
17. സൽമാൻ സിറ്റി- വടക്കൻ ഷോർ സ്ക്വയർ, റോഡ് 8101, ബ്ലോക്ക് 581
- മുഹമ്മദ് അബ്ദുല്ല ബഹ്‌ലൂൽ ആൻഡ് ഫാത്തിമ അൽ ഖാജ മോസ്കും സൽമാൻ സിറ്റി കബീന പള്ളികളും (നമ്പർ 1, 3 ) എന്നിവ അടച്ചിടും.
18. ന്യൂ റാംലി ഹൗസിങ്- ഈദ് പ്രാർഥനാ ഏരിയ
-മോസ ബിൻത് അഹമ്മദ് അൽ റുമൈഹി പള്ളി അടച്ചിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.