അർഹരായവർക്ക് ഈദ് പുടവ; ഹമദ് രാജാവിന്റെ ഉത്തരവ്
text_fieldsമനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്ത അർഹരായ അനാഥകൾക്കും വിധവകൾക്കും ഈദ് പുടവ സഹായം നൽകുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ആർ.എച്ച്.എഫ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പിതൃ നിർവിശേഷമായ സ്നേഹവായ്പ്പിന് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
അനാഥരുടെയും വിധവകളുടെയും വീടുകളിൽ സന്തോഷം നിറയാനും മനസ്സുകൾ ആഹ്ലാദപൂരിതമാകാനും തീരുമാനം ഉപകരിക്കുമെന്ന് ശൈഖ് നാസർ ബിൻ ഹമദ് വ്യക്തമാക്കി. ഹമദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ ഈദ് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.