വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ
text_fieldsആഹ്ലാദത്തിന്റെ ധന്യമുഹൂർത്തം
ഡോ. രവി പിള്ള (ചെയർമാൻ, ആർ.പി ഗ്രൂപ്)
വ്രതവിശുദ്ധിയുടെ നിറവുമായി ചെറിയ പെരുന്നാൾ എത്തുകയാണ്. കഠിനമായ വ്രതാനുഷ്ഠാനത്തിലൂടെ സർവേശ്വരന്റെ ഇച്ഛക്കനുസരിച്ച് ശരീരത്തെയും മനസ്സിനെയും പരിവർത്തിപ്പിക്കുകയായിരുന്നു ഓരോ വിശ്വാസിയും നോമ്പുകാലത്ത്. ആ വ്രതാനുഷ്ഠാനങ്ങളിലൂടെ ആർജിച്ച പുണ്യവുമായി ആഹ്ലാദത്തിന്റെയും ആമോദത്തിന്റെയും ധന്യമുഹൂർത്തത്തിലേക്ക് ഓരോ വിശ്വാസിയും കാലെടുത്തുവെക്കുകയാണ്.
കൂട്ടായ്മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്ത ഭാവങ്ങളാണ് കഴിഞ്ഞ ഒരുമാസക്കാലമായി പ്രവാസലോകത്ത് കാണാനായത്. നോമ്പുതുറകളും ഇഫ്താറുകളും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം കൂടുതൽ ശക്തിമത്താക്കി. ജീവിതദുരിതങ്ങളിൽ പെട്ടുഴലുന്ന സഹജീവികളെ ചേർത്തുപിടിക്കാനും അവർക്കുമേൽ കാരുണ്യവർഷം നടത്താനും നമുക്ക് കഴിഞ്ഞു. സഹജീവി സ്നേഹത്തിന് ദേശത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ ജാതിയുടെയോ അതിരുകൾ നിശ്ചയിക്കാനാകില്ലെന്ന് തെളിയിച്ചുകൊടുത്ത പുണ്യമാസമാണ് കടന്നുപോയത്. ഇനിയുള്ള കാലവും ഈ സാഹോദര്യവും കൂട്ടായ്മയും നിലനിർത്താൻ സർവേശ്വരൻ സഹായിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാറിനും എല്ലാ ജനങ്ങൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള ജനതക്ക് നന്മ വരണമെന്ന പ്രാർഥന ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് ചെറിയ പെരുന്നാളിനെ വരവേൽക്കാം. എല്ലാ വിശ്വാസികൾക്കും ആർ.പി ഗ്രൂപ്പിന്റെ ഹൃദയംഗമമായ പെരുന്നാൾ ആശംസകൾ.
ആത്മവിശുദ്ധിയുടെ പെരുന്നാൾ
അലി ഹസൻ (ചെയർമാൻ, അലി വെഞ്ചേഴ്സ്)
മാനവികതയുടെ സന്ദേശവുമായി ചെറിയ പെരുന്നാൾ എത്തുകയാണ്. വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലൂടെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലയളവിൽ. വ്രതശുദ്ധിയാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് നന്മകളുടെ സന്ദേശം പകരുന്ന ചെറിയ പെരുന്നാളിനെ എല്ലാവരും വരവേൽക്കുന്നത്. ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് ഉദിച്ചുയരുന്നതോടെ നാടെങ്ങും തക്ബീർ ധ്വനികൾ അലയടിക്കും. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യവും ജീവിത വിശുദ്ധിയും ഇനിയുള്ള ജീവിതത്തിലും പുലര്‍ത്തുമെന്ന പ്രഖ്യാപനമാവണ് ഓരോ വിശ്വാസിയും പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്നത്.
കുടുംബബന്ധങ്ങളും സൗഹൃദങ്ങളും തളിരിടുകയും ഊട്ടിയുറപ്പിക്കുന്ന വേളകൂടിയാണ് ചെറിയ പെരുന്നാള്‍.ജീവിത ദുരിതങ്ങളിൽപ്പെട്ടുഴലുന്ന സഹജീവികളെ ചേർത്തുപിടിക്കാൻ ഇനിയും നമുക്ക് കഴിയണം. മാനവ സൗഹാർദം തുടരാനും സഹിഷ്ണുതയും സാഹോദര്യവും വിശാലമായ തലങ്ങളിലേക്കുയർത്താനും ലോക സമാധാനത്തിനുവേണ്ടി യത്നിക്കാനും സർവേശ്വരൻ നമുക്ക് കരുത്തേകട്ടെ. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും എല്ലാ ജനങ്ങൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു.
പെരുന്നാൾ ആഹ്ലാദം അലയടിക്കട്ടെ
വർഗീസ് കുര്യൻ (ചെയർമാൻ, മാനേജിങ് ഡയറക്ടർ, വി.കെ.എൽ, അൽ നമൽ ഗ്രൂപ് )
ആത്മവിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാൾ എത്തുമ്പോൾ എല്ലാ മനസ്സുകളിലും ആഹ്ലാദം തുടികൊട്ടുകയാണ്. വ്രതശുദ്ധിയാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് നന്മകളുടെ സന്ദേശം പകരുന്ന ചെറിയ പെരുന്നാളിനെ വിശ്വാസികള്‍ വരവേൽക്കുന്നത്.
മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറം പകരുന്നു. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തില്‍ പുലര്‍ത്തുമെന്ന പ്രഖ്യാപനമാണ് ഓരോ വിശ്വാസിയും പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്നത്. കൂട്ടായ്മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്ത ഭാവങ്ങളാണ് കഴിഞ്ഞ ഒരുമാസക്കാലമായി പ്രവാസലോകത്ത് കാണാനായത്.
ആഘോഷത്തിന്റെ പകിട്ടിനൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന വേളകൂടിയാണ് ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍. സഹജീവികളെ ചേർത്തുപിടിക്കാനും അവർക്കുമേൽ കാരുണ്യവർഷം നടത്താനും ഓരോ വിശ്വാസിയും നോമ്പുകാലത്ത് അതീവ ശ്രദ്ധ പുലർത്തി. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാറിനും എല്ലാ ജനങ്ങൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു. ഏവർക്കും പെരുന്നാൾ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.