ഈദ്ഗാഹുകൾ സംഘടിപ്പിച്ചു
text_fieldsഅൽ ഹിദായ മലയാളം വിങ് സംഘടിപ്പിച്ച ഇൗദ്ഗാഹ്
മനാമ: ബഹ്‌റൈൻ അൽ ഹിദായ മലയാളം വിങ്ങും ബഹ്റൈൻ സുന്നി ഔഖാഫും സംയുക്തമായി ഹൂറ, ഉമ്മുൽ ഹസം എന്നിവിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിച്ചു. ബഹ്‌റൈൻ സർക്കാർ നിഷ്കർഷിച്ച കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചത്.
ഹൂറ ഉമ്മു അയമൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് ഉസ്താദ് ലത്തീഫ് അഹമ്മദ് നേതൃത്വം നൽകി. ഉമ്മുൽ ഹസം സ്പോർട്സ് ക്ലബിൽ നടന്ന ഈദ്ഗാഹിന് അൽ ഹിദായ മലയാളം ജനറൽ സെക്രട്ടറി ഗഫൂർ പാടൂർ നേതൃത്വം നൽകി.ഒരു മാസം നീണ്ട കഠിന വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തുടർ ദിവസത്തിലും നിലനിർത്താൻ പെരുന്നാൾ സന്ദേശത്തിലൂടെ ഇമാമുമാർ ആഹ്വാനം ചെയ്തു. ഈദ്ഗാഹുകൾക്ക്പ്രസിഡൻറ് ടി.പി അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ഗഫൂർ പാടൂർ, സി.എം. ലത്തീഫ്, ലത്തീഫ് ചാലിയം, ബിർഷാദ്, സലാം, തൗസീഫ്, ദിൽഷാദ്, ഷംസീർ മനാമ, ഷെമീർ റിഫ, നസീർ, ഹംസ ആമേത്, കോയ വീരൻ ബേപ്പൂർ, അബ്ദുറഹ്മാൻ, ഗഫൂർ, സി.കെ അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.