ഇ.കെ. അബൂബക്കർ ഹാജിക്ക് സ്വീകരണം നൽകി
text_fieldsഇ.കെ. അബൂബക്കർ ഹാജിക്ക് സ്വീകരണം നൽകുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ പുറക്കാട് ജാമിഅ ഫുർഖാനിയ്യ ചെയർമാനും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഇ.കെ. അബൂബക്കർ ഹാജിക്ക് മഹല്ല് നിവാസികൾ സ്വീകരണം നൽകി. പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളിയുടെ പുനർനിർമാണാർഥമാണ് അദ്ദേഹം ബഹ്റൈൻ സന്ദർശിക്കുന്നത്.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. കാസിം അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സമസ്ത വൈസ് പ്രസിഡന്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉമൈർ പി.ടി സ്വാഗതം പറഞ്ഞു. അബ്ദുൽ വാഹിദ് (സമസ്ത സെക്രട്ടറി), ഫൈസൽ കോട്ടപ്പള്ളി (സെക്രട്ടറി കെ.എം.സി.സി കോഴിക്കോട്), അഷ്റഫ് കാട്ടിൽപ്പീടിക (കെ.എം.സി.സി കൊയിലാണ്ടി), വിവിധ മഹല്ലുകളെ പ്രതിനിധാനം ചെയ്ത് റിയാസ് (മനന്താട്), നാസർ (പുറായിൽ), പുതുക്കുടി നൗഷാദ് (പുറക്കാട് ടൗൺ), മൻസൂർ ടി.എം.കെ, ജെ.പി.കെ കോടിക്കൽ തുടങ്ങിയവർ ആശംസ നേർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.