Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ഹോ​ദ​ര​ന്‍റെ...

സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​നി​ടെ ജ്യേ​ഷ്‌​ഠ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
കെ​ന്നി മാ​സി​ഡോ
cancel
camera_alt

കെ​ന്നി മാ​സി​ഡോ

മ​നാ​മ: സൗ​ദി റി​യാ​ദി​ൽ മ​ദ്രീം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ടെ​റി മാ​സി​ഡോ​യു​ടെ (46) മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്ത് കൊ​ണ്ടു​വ​ന്ന് ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ കെ​ന്നി മാ​സി​ഡോ (52) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

പ​രേ​ത​രു​ടെ മ​റ്റൊ​രു സ​ഹോ​ദ​ര​ൻ ജെ​ഫ്രി മാ​സി​ഡോ ബ​ഹ്‌​റൈ​നി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) എ​ന്നീ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​യ ജെ​ഫ്രി വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. സ​ലിം, ഗി​രീ​ഷ് കാ​ളി​യ​ത്ത് എ​ന്നി​വ​ർ കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ റാ​ഫി കൊ​യി​ലാ​ണ്ടി, റി​യാ​ദി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടെ​റി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

കെ​ന്നി മാ​സി​ഡോ, ടെ​റി മാ​സി​ഡോ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി​യും കെ.​പി.​എ​ഫ് ബ​ഹ്‌​റൈ​നും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കൊ​യി​ലാ​ണ്ടി പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ താ​മ​സ​ക്കാ​ര​നാ​യ കെ​ന്നി​യു​ടെ ഭാ​ര്യ ജോ​ളി, മ​ക​ൻ ഷ​ർ​മ​ൻ മാ​സി​ഡോ. ടെ​റി​യു​ടെ ഭാ​ര്യ ഷി​ൻ​സി, മ​ക്ക​ൾ: ആ​ൻ​ഡ്രി​യ, എ​യി​ഡി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsBahrain News
News Summary - Elder brother dies during brother's funeral
Next Story