വൈദ്യുതി വാഹന ഇറക്കുമതി ജൂലൈ മുതൽ
text_fieldsമനാമ: ബഹ്റൈനിൽ ജൂലൈ മുതൽ വൈദ്യുതി വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുസ്ഥിര ഉൗർജ അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ ഹുസൈൻ മിർസ. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം തയാറാക്കി. നിയമങ്ങൾ ജൂലൈയോടെ അവതരിപ്പിക്കും. നിയമങ്ങൾ പ്രാബല്യത്തിലായാൽ കാർ ഡീലർമാർക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയും.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ദേശീയനയം രൂപപ്പെടുത്തുന്നതിന് കൺസൽട്ടൻറിനെ നിയമിച്ചിട്ടുണ്ട്. ചാർജിങ് സ്റ്റേഷനുകൾ, വില തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കുകയാണ് ലക്ഷ്യം.
ബഹ്റൈനിലെ പുനരുപയോഗിക്കാവുന്ന ഉൗർജപദ്ധതിയിൽ നിക്ഷേപമിറക്കാൻ രാജ്യത്തെയും അന്താരാഷ്ട്ര തലത്തിലെയും നിരവധി കമ്പനികൾ താൽപര്യമറിയിച്ചിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിെൻറ രണ്ടാം ഘട്ടത്തിൽ പങ്കാളികളാകാൻ ഇതിൽ ഏതാനും കമ്പനികൾ തയാറായിട്ടുണ്ടെന്നും ഡോ. മിർസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.