Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജുഡീഷ്യൽ രംഗത്തെ...

ജുഡീഷ്യൽ രംഗത്തെ ഇലക്​ട്രോണിക്​ സേവനങ്ങൾ കേസുകളുടെ വേഗത വർധിപ്പിച്ചു

text_fields
bookmark_border
ജുഡീഷ്യൽ രംഗത്തെ ഇലക്​ട്രോണിക്​ സേവനങ്ങൾ കേസുകളുടെ വേഗത വർധിപ്പിച്ചു
cancel

മനാമ: രാജ്യത്ത്​ പുതുതായി ജുഡീഷ്യൽ മേഖലയിൽ ഏർപ്പെടുത്തിയ ഇലക്​ട്രോണിക്​ സേവനങ്ങൾ കേസ്​ തീർപ്പാവുന്നതി​​​ െൻറ വേഗത വർധിപ്പിച്ചതായി റിപ്പോർട്ട്​. പോയ വർഷമാണ്​ ഇൗ രംഗത്ത്​ ഒാൺലൈൻ സംവിധാനം നിലവിൽ വന്നത്​. കോടതി സേവനങ ്ങളുമായി പെ​െട്ടന്ന്​ ബന്ധം സ്​ഥാപിക്കാവുന്ന രീതിയിലാണ്​ ഇത്​ സജ്ജീകരിച്ചിട്ടുള്ളണ്ട്​. കഴിഞ്ഞ വർഷം ബഹ്​റൈ ൻ കോടതികൾ 107,382 കേസുകൾ പരിഗണിച്ചതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ്​ പ്രസിഡ ൻറും കസാഷൻ കോടതി അധ്യക്ഷനുമായ അബ്​ദുല്ല അൽ ബു​െഎനയിൻ പറഞ്ഞു. ഇവ തീർപ്പാക്കാൻ എടുത്തത്​ ശരാശരി ആറര മാസമാണ്​. കീഴ്​ക്കോടതികൾ, അപ്പീൽ കോടതികൾ, ഹൈകോടതികൾ,കസാഷൻ കോടതി എന്നിവയിൽനിന്നുള്ള കണക്കുകൾ അടിസ്​ഥാനപ്പെടുത്തിയാണ്​ ഇൗ വിവരം. സുപ്രീം ജുഡീഷ്യൽ കൗൺസിലി​​​െൻറ 2018ലെ വാർഷിക പ്രവർത്തന റിപ്പോർട്ട്​ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ജനറൽ അലി അൽ കഅബി, ജുഡീഷ്യൽ ഇൻസ്​പക്​ടറേറ്റ്​ മേധാവി അബ്​ദുൽറഹ്​മാൻ അസ്സയിദ്​ എന്നിവരും സന്നിഹിതരായിരുന്നു.


ജുഡീഷ്യൽ രംഗത്ത്​ ഇലക്​ട്രോ ണിക്​ സേവനം കൊണ്ടുവന്നതിനാലാണ്​ വ്യവഹാരങ്ങൾ തീർപ്പാക്കുന്നതിലെ വേഗത വർധിപ്പിക്കാനായത്​.​ കേസുകൾ വിലയിരുത്തുന്ന രീതി കോടതിക്ക്​ എളുപ്പമായിട്ടുണ്ട്​. അതുവഴി കേസ്​ പരിഗണിക്കുന്ന വേഗതയും വർധിക്കും.
അടുത്ത ഘട്ടത്തിൽ ഇലക്​ട്രോണിക്​ സേവനങ്ങൾ ലേബർ കോടതികള​ിലേക്കും വ്യാപിപ്പിക്കും. തൊഴിൽ തർക്കങ്ങൾ എളുപ്പം തീർക്കാൻ ഇത്​ ഉപകരിക്കും. സിവിൽ, കൊമേഴ്യൽ, ക്രിമിനൽ, കുടുംബ തർക്ക കേസുകളിലെല്ലാമുള്ള കോടതി അറിയിപ്പുകൾ ഇ^മെയിലിലും ടെക്​സ്​റ്റ്​ മെസേജുകളായും ലഭിക്കുന്നുണ്ട്​. പുതിയ സംവിധാനം വന്ന തോടെ, ഒരു ജുഡീഷ്യൽ വർഷത്തിൽ നിന്ന്​ പുതിയ ജുഡീഷ്യൽ വർഷത്തിലേക്ക്​ കേസുകൾ കൈമാറുന്ന തോത്​ 25 ശതമാനം കുറഞ്ഞിട്ടുണ്ട്​. ആദ്യ കോടതികളിൽ നിന്ന്​ വിധിയായ 62,771 കേസുകളിലെ ഉത്തരവുകൾക്കെതിരെ അപ്പീൽ പോയത്​ 23 ശതമാനം മാത്രമാണ്.

2018ൽ അതിന്​ തൊട്ടുമുമ്പുള്ള വർഷം നടപടികൾ പൂർത്തിയാകാത്ത 34,871​ കേസുകളാണ്​ ലഭിച്ചത്​. എന്നാൽ, 2019ൽ മുൻവർഷത്തെ 26,860 കേസുകൾ മാത്രമാണ്​ ലഭിച്ചത്​. പുതിയ ഏകീകൃത കുടുംബ നിയമത്തി​​​െൻറയും കുടുംബ കോടതികളുടെയും പ്രാധാന്യത്തെക്കുറിച്ച്​ അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വർഷം റിഫയിലാണ്​ പുതിയ കുടുംബ കോടതി കെട്ടിട സമുച്ചയം തുടങ്ങിയത്​. ബദൽ ശിക്ഷ നിയമം നടപ്പായതും നേട്ടമാണ്​. പുതിയ കുടുംബ നിയമം വിവാഹമോചനത്തിലും അവകാശങ്ങളിലും ബഹ്​റൈൻ വനിതകൾക്ക്​ കൂടുതൽ കരുത്ത്​ പകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electronic sevanangal casukalBahrain News
News Summary - electronic sevanangal casukal-bahrain-bahrain news
Next Story